ഉളുപ്പുവേണം...അല്പം ഉളുപ്പുവേണം നുണയന്മാരെ
ഇതുവരെ കേട്ടതൊന്നും ആരും വിശ്വസിച്ചില്ല. വിശ്വസിച്ചിട്ടില്ല. വിശ്വസിക്കുകയുമില്ല. ഗൂഢാലോചന നടന്നു..എന്നത് ശരി തന്നെ. പക്ഷെ അത് കത്വയിൽ അല്ല. മറിച്ച് ...അത് ഇതിനെ..ഈ സംഭവത്തെ ലോകനിലവാരത്തിൽ മാർക്കറ്റ് ചെയ്ത് നേട്ടം കൊയ്യാൻ അത്യാഗ്രഹിച്ചവർ ആരോ ആണ്. അതാണ് കണ്ടെത്തേണ്ടത്.. ആര്.. എന്തിന്.. അവരുടെ ഉദ്ദേശം മോഡി ആയിരുന്നു. എങ്കിൽ എന്തിന്.. അങ്ങനെയാണ് കീഴ്‌വഴക്കം എങ്കിൽ..അതേ ഇന്ത്യയുടെ തെക്കൻ സംസ്ഥാനമായ കേരളത്തിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും മറ്റും മോദിക്കുമേൽ തന്നെ ചാർത്തണമായിരുന്നു. ചാർത്തണം ! മലയാള മാധ്യമങ്ങൾ..ബുദ്ധിജീവികൾ ഒക്കെ അതിനുള്ള ആർജ്ജവം കാട്ടണം. പ്രാദേശിക ഭരണം, ക്രമസമാധാനം എന്നിവ രാജ്യസർക്കാർ തന്നെയാണ് ചെയ്യേണ്ടത്, അഥവാ ചെയ്യുന്നത്. അതിനാൽ കേരളത്തിൽ നടന്ന ആ സംഭവം നല്ലവിധത്തിൽ പിണറായിസർക്കാർ ഏറ്റെടുത്ത് കർശന നടപടി എടുത്ത് വീണ്ടുമിനി അത്തരം "കലാപരിപാടികൾ" ഉണ്ടാവാതിരിക്കാൻ വേണ്ട മേൽനടപടികളും എടുക്കുന്നു എന്നത് ശ്ലാഘനീയം തന്നെ. കേരളത്തിൽ എന്ത് കാറ്റ് ഉണ്ടായാലും അതെങ്ങോട്ടടിച്ചാലും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്...