എല്ലാം ഉണ്ട്..ഒരിച്ചിരെ ഉപ്പ് മാത്രം ഇല്ല

നല്ല പശുവിൻ പാൽ സുലഭമായി  കിട്ടാനില്ല !!
നല്ല പച്ചക്കറികൾ പഴങ്ങൾ..
നല്ല ഭക്ഷണം..മൂല്യത്തിനനുസരിച്ച്..
നല്ല മരുന്ന്..
നല്ല ആതുരസേവനം..
നല്ല വിദ്യാഭ്യാസം...കഴിവിന് തക്കത്..
നല്ല റോഡ്..സുഗമവും സുരക്ഷിതവുമായ യാത്രക്ക്..

നല്ല യാത്രാസേവനങ്ങൾ..
സമയത്തിന്റെ വിലയ്ക്കാനുസരിച്ച്..
നല്ല രീതിയിലുള്ള നീതിനിർവഹണം

ഉണ്ടോ ഇതൊക്കെ !??

വിസ്മരിക്കരുത്..ഇതുമൊക്കെയും മുഖ്യമായവ തന്നെ.

മാവേലിയിൽ നിന്നും..തുടങ്ങി...
മാർജിൻ ഫ്രീഷോപ്പുകൾ..
പിന്നീട് പലതരം പലവിധം പലരുടെ  മാളുകൾ ഉണ്ടായി !!


"കൊച്ചു കൊച്ചൊരു കൊച്ചിയിൽ"
തന്നെയുണ്ട് പത്തോ ഇരുപതോ അതിൽ കൂടുതലോ...മാളുകൾ!

ആദ്യമാദ്യം തുടങ്ങിയവ ഒക്കെ പൂട്ടിയോ...(ചിലതൊക്കെ ആയി😀)
അതോ അത് എന്ന്.. എന്നത്തേക്ക്...
അവിടെയൊക്കെ ഒന്ന് പോയാൽ...
പോകുന്നവർക്ക് അറിയാം. വസ്തുതകൾ. സാധ്യതകൾ.

Priority കൾ അറിയാതിരിക്കുക.. അംഗീകരിക്കാതിരിക്കുക...
എന്നിട്ടോ..അവിടെയും ഇവിടെയും
പ്രതിമകൾ സ്ഥാപിക്കുക...പിന്നീട് അവയൊക്കെയും കെട്ടുകാഴ്ചകൾ!

ആർക്കെങ്കിലുമൊക്കെ ആവശ്യത്തിലധികം
പണമുണ്ടായിരിക്കാം..
കിട്ടുമായിരിക്കാം.
അവ ശരിയായ വിധത്തിൽ ഉപയോഗപ്പെടണം. അതിനുള്ള പദ്ധതികൾ ഭരണചക്രം തിരിക്കുന്നവർ ആദ്യം തിരിച്ചറിയണം. മറ്റുള്ളവരിലേക്ക്, വിശിഷ്യാ അത് ഏറ്റെടുക്കാൻ കെൽപ് ഉള്ളവരിലേക്ക് എത്തിക്കണം. കണ്ടെത്തി
അവരെ പ്രോത്സാഹിപ്പിക്കണം.

ഇന്നും
വള്ളത്തോൾ.. കേരളകലാമണ്ഡലം
വർഗീസ് കുര്യൻ..അമൂൽ
എം കെ കെ നായർ..fact
കെ പി പി നമ്പിയാർ..കെൽട്രോൻ
Dr. പി കെ വാര്യർ..കോട്ടക്കൽ ..
ഇവരൊക്കെ തുടങ്ങിയത്‌ ഒന്നും നിലച്ചില്ല. നിലക്കില്ല.
അതൊക്കെ ഈ നാടിന്റെ സ്പന്ദനം ആയിക്കഴിഞ്ഞു..

ഈവക കാര്യങ്ങൾ ..ഒന്നും
എന്തേ തിരിച്ചറിയാത്തത്.
നമുക്ക് ഒക്കെ എന്തോ കുഴപ്പം ഉണ്ട്!
അതേ....എനിക്ക് മാത്രമല്ല
ഞാൻ സംസാരിച്ചവരിൽ പലർക്കും പലതും പറയാനുണ്ട്.
(ഉടുക്കാൻ ഇല്ലെങ്കിലും ഉടുതുണി ഒരെണ്ണം പുരപ്പുറത്തിടുന്ന ആ പഴഞ്ചൻ രീതി.)
മുകളിൽ ആദ്യം ക്രമമിട്ട് പറഞ്ഞവ തന്നെ..
ഒക്കെ 'അവരുടെ മാത്രം' ആവശ്യങ്ങൾ !!
🤓☹😐🤥🤫

https://youtu.be/rFxNYR_Q70M

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔