ഉളുപ്പുവേണം...അല്പം ഉളുപ്പുവേണം നുണയന്മാരെ
ഇതുവരെ കേട്ടതൊന്നും ആരും വിശ്വസിച്ചില്ല.
വിശ്വസിച്ചിട്ടില്ല.
വിശ്വസിക്കുകയുമില്ല.
ഗൂഢാലോചന നടന്നു..എന്നത് ശരി തന്നെ. പക്ഷെ അത് കത്വയിൽ അല്ല. മറിച്ച് ...അത് ഇതിനെ..ഈ സംഭവത്തെ ലോകനിലവാരത്തിൽ മാർക്കറ്റ് ചെയ്ത് നേട്ടം കൊയ്യാൻ അത്യാഗ്രഹിച്ചവർ ആരോ ആണ്.
അതാണ് കണ്ടെത്തേണ്ടത്..
ആര്..
എന്തിന്..
അവരുടെ ഉദ്ദേശം മോഡി ആയിരുന്നു. എങ്കിൽ എന്തിന്..
അങ്ങനെയാണ് കീഴ്‌വഴക്കം എങ്കിൽ..അതേ ഇന്ത്യയുടെ തെക്കൻ സംസ്ഥാനമായ കേരളത്തിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും മറ്റും മോദിക്കുമേൽ തന്നെ ചാർത്തണമായിരുന്നു. ചാർത്തണം ! മലയാള മാധ്യമങ്ങൾ..ബുദ്ധിജീവികൾ ഒക്കെ അതിനുള്ള ആർജ്ജവം കാട്ടണം.
പ്രാദേശിക ഭരണം, ക്രമസമാധാനം എന്നിവ രാജ്യസർക്കാർ തന്നെയാണ് ചെയ്യേണ്ടത്, അഥവാ ചെയ്യുന്നത്. അതിനാൽ കേരളത്തിൽ നടന്ന ആ സംഭവം നല്ലവിധത്തിൽ പിണറായിസർക്കാർ ഏറ്റെടുത്ത് കർശന നടപടി എടുത്ത് വീണ്ടുമിനി അത്തരം "കലാപരിപാടികൾ" ഉണ്ടാവാതിരിക്കാൻ വേണ്ട മേൽനടപടികളും എടുക്കുന്നു എന്നത് ശ്ലാഘനീയം തന്നെ.
കേരളത്തിൽ എന്ത് കാറ്റ് ഉണ്ടായാലും അതെങ്ങോട്ടടിച്ചാലും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ പഴിചാരാൻ വെമ്പുന്ന മാധ്യമങ്ങളും ..."ഇന്ത്യ തല കുനിച്ചു" എന്നതിന് പകരം 'കേരളം കുനിഞ്ഞു' എന്ന വെണ്ടക്ക നിരത്തിയത്. ക്യാമറയുടെ മുന്നിൽ ഇരുന്ന് ആരും അട്ടഹസിച്ചതും പ്രാദേശിക നേതൃത്വത്തിന് എതിരെ. അഭിപ്രായ മുനികൾ ചായം തേച്ചുവന്നിരുന്നു തങ്ങളുടെ വായടിത്തരം വിളമ്പിയതും പിണറായി സർക്കാരിനെതിരെ.
കത്വ സംഭവത്തിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ച ഒരുകൂട്ടം ബുദ്ധിജീവികളും ചില പ്രത്യേകതകൾ മാത്രം അവകാശപ്പെടുന്ന ഒരു ജനവിഭാഗവും ശ്രദ്ധിക്കേണ്ടിയിരുന്ന ഒന്ന്:
വീഴ്ച ഉണ്ടായെങ്കിൽ എന്തുകൊണ്ട് അത് കാശ്മീർ രാജ്യസർക്കാറിന് നേതൃത്വം നൽകുന്ന ശ്രീമതി. മെഹബൂബ മുഫ്തി എന്ന മുസ്ലിം മുഖ്യമന്ത്രിയുടെ വീഴ്ചയായി കരുതി പ്രതികരിച്ചില്ല ??!
ഉത്തരത്തിനായല്ല..
ഈ ചോദ്യം ഇങ്ങനെ അവശേഷിക്കട്ടെ...
ഉത്തരം അറിയുന്നവർക്ക് അറിയാം.
അറിയേണ്ടവർ അറിയുന്നുണ്ട്.
https://youtu.be/Q2cZF4VF4bs
Comments