in replies, what next...

1.
"പാങ്ങില്ലാത്തവൻ പട്ടാളത്തിലും, പോക്കില്ലാത്തവൻ പോലീസിലും" ഇതൊരു പഴമൊഴി മാത്രമായിരുന്നില്ല.

നാൾവഴികളില് പാങ്ങില്ലാത്തവനായി...
പട്ടാളത്തിൽ ഈയുള്ളവനും  പോയിട്ടുണ്ട്.

സ്വന്തം സമാധാനം സ്വമേധയാ  നഷ്ടപ്പെടുത്തിയും സമാധാനം കാത്തുസൂക്ഷിക്കാൻ കല്പിക്കപ്പെട്ടവർ...

കിട്ടിയ തൊഴിലിനനുസരിച്ച് സ്വഭാവം മാറ്റാനും...
എന്നാൽ അതുവഴി...കുടുംബത്തോടൊപ്പം
സമൂഹത്തിന്റെ ഇഷ്ടക്കേടുകളും വിമർശനങ്ങളും  എല്ലായ്പ്പോഴും ഏറ്റുവാങ്ങാനും ....
വിധിക്കപ്പെട്ടവർ...

വീണ്ടും മറ്റുള്ളവരുടെ സമാധാനത്തിനും സുരക്ഷക്കുമായി ജീവിച്ച് ജീവിതം തള്ളിനീക്കുന്നു

ref link:

https://youtu.be/3X6c-dTBzlM


2.
കറുപ്പിനെ അറിയാൻ ഒരു വെളുപ്പും..
വെളുപ്പിനെ അറിയാൻ ഒരു കറുപ്പും ഉണ്ടാകുന്നത് നന്ന്.

കറുപ്പിലുണ്ട് നന്മയെങ്കിൽ, വെളുപ്പിലുണ്ട് തിന്മയും.

ഒന്നും പൂർണ്ണമല്ല
സൃഷ്ടി-അത് വേണ്ടിയിരുന്നില്ല..
കാരണം കറുപ്പിനെക്കാൾ ഭയാനകം കറുപ്പുകളാണ്-സമൂഹത്തിലെ

ref link:

https://youtu.be/Fdpyh3O8P6A


3.
ദൈവത്തിന് ആരുടെയും ചോര വേണ്ടാ.

ഇക്കാര്യത്തിൽ ആത്മപരിശോധന ഉണ്ടാകണം.
തീരെ ചെറുപ്പത്തിൽ കുറച്ചു  മനുഷ്യരാൽ  വിധിക്കപ്പെടുന്ന വേദന...അതായത് ആ ഒരു നീറ്റൽ - ഏതൊരു യുവാവിന്റെയും പൂർണ്ണത,  വിവേചനാധികാരം ഒക്കെ  തിരസ്കരിക്കുന്നത്...തിരസ്കരിക്കപ്പെടുന്നത് നീതിയുക്തമോ...

ഇഷ്ടമെങ്കിൽ..
ഇഷ്ടമാകുമെങ്കിൽ..
മുതിർന്നവരിൽ ചെയ്യാമല്ലോ...

നിഷ്കളങ്കമായ സുമനസ്സുകൾ  വേദനിപ്പിക്കപ്പെടരുത്

ശ്രീ.താഹ മാടായി തുടങ്ങിവെച്ചത്..
ചർച്ച...അഭിനന്ദനാർഹം.

വീണ്ടും ചർച്ചകൾ ഉണ്ടാവട്ടെ
ചർച്ചകൾ തുടരട്ടെ...
ഡിസി ബുക്സിന് ആശംസകൾ..ഒപ്പം
നന്ദിയും

ref link:

https://youtu.be/Mi0v7PZmOIA

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔