മറന്നുപോയ ബുദ്ധി തിരികെ കിട്ടി

വീണ്ടും മണ്ടത്തരം വിളിച്ചുപറയാതെ മനുഷ്യാ. അതല്ലെങ്കിൽ ചെയ്തുകൂട്ടാതിരിക്കൂ. ഒരു എഞ്ചിനീയർ എന്ന നിലയ്ക്ക് അങ്ങയോടുള്ള ബഹുമാനം കാരണം സ്വയം പരിതപിക്കേണ്ടുന്ന അവസ്ഥയാണ് എന്നെപ്പോലെയുള്ള ചിന്തിക്കുന്ന സാങ്കേതികവിദഗ്ധർക്കും കഴിഞ്ഞ ഒരു തെരഞ്ഞെടുപ്പ് കാലത്ത് താങ്കൾ സമ്മാനിച്ചത്. ഒരുവിധ പാളിച്ചയ്ക്കും ഇടനല്കാതെ വരുംവരായ്കകൾ നല്ലോണം പഠിച്ച് ..അപഗ്രഥിച്ച് തീരുമാനം എടുക്കുന്ന അങ്ങ് സ്വയം വാങ്ങിയെടുത്ത പണി. അതല്ലേ സംഭവിച്ചത്.. ഇനിയിപ്പോ ..എന്ത് ചാരിറ്റി.. എന്തിന് ചാരിറ്റി... എന്തിന്.. അവരവരുടെ കർമ്മഫലം അതവരവർക്ക് കിട്ടിയതാണ്. സമ്മാനം കിട്ടിയതല്ലേ . അതിലൊന്നും താങ്കൾ ഇടപെട്ടിട്ട് കാര്യമില്ല. ജഗത്കാരണമച്യുതം. അറിയാമല്ലോ. പിന്നെ..സഹായം. ചാരിറ്റി.. അതിനൊക്കെ ഇവിടെ ജനങ്ങളാൽ തിരഞ്ഞെടുത്ത സർക്കാരുണ്ട്.. സർക്കാരാപ്പീസുകളുണ്ട്. അതിലൊക്കെ കേറി കൈകടത്തി വീണ്ടും കൈപൊള്ളേണ്ട. സന്താനഗോപാലം കഥ പറയുംപോലെ കൃഷ്ണന്റെ ജോലി ചെയ്യാൻ പോയ അർജ്‌ജുനന്റെ ഗതി ചോദിച്ചുമേടിക്കാതെ. അതൊക്കെ അവരായിക്കൊള്ളും. താങ്കൾ മിടുക്കനാണ്..സംശയമില്ല. പലരേയും രക്ഷപ്പെടുത്താൻ സ്വന്തം പണം/പങ്ക് വേണ്ടെന്ന് വെയ്ക്കുന്നത്..അതായത് കടലിൽ കായം കലക്കും പോലെ.. ഇങ്ങനെ പരത്തി വെടിവെയ്ക്കാതെ.. വർഷത്തിൽ തെരഞ്ഞെടുത്ത/അർഹതയുള്ള ഒന്നോ രണ്ടോപേരെമാത്രം ഒരു ഗുരുവിനെപ്പോലെ ഉപദേശിക്കൂ വേണമെങ്കിൽ സാമ്പത്തികമായും സഹായിക്കൂ. പറ്റുമ്പോലെ രക്ഷപ്പെടുത്താൻ നോക്കൂ... അവർക്ക് ഗുരു/മെന്റർ ആകുന്നത് അവരിൽ സ്മരണ ഉണ്ടാക്കും..അഥവാ നിലനിർത്തും. അങ്ങനെ..അതിലൂടെ നല്ല കുറച്ച് വ്യക്തികൾ (ഒരുപക്ഷെ..തങ്കളെപ്പോലെ നന്മ പുലർത്താൻ ആഗ്രഹിക്കുന്ന ശ്രീധരന്മാർ 😊😊) കൂടി ഉണ്ടാകും.. അതുണ്ടാകട്ടെ ഉണ്ടാവണം എന്തായാലും 90നെ തിരിച്ചറിഞ്ഞ താങ്കൾക്ക് അതൊരല്പം മുന്നേയാകാമായിരുന്നു ഏതായാലും..ഇപ്പോളങ്കിലു മാറി ചിന്തിച്ചതിന്.. അഭിനന്ദനങ്ങൾ. ഇനിയെങ്കിലും സമാധാനം ഉണ്ടാകട്ടെ. പ്രാർത്ഥനയ്ക്കൊപ്പം ആശംസകൾ. 😊😊 https://youtu.be/_iGUrpueg-E

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔