ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔

സ്ത്രീപ്രവേശനം ചുരുക്കം ചിലരുടെ ശ്രമത്താൽ നിസ്സാരമായി കിട്ടിയ കോടതിവിധി സാധ്യമാക്കിയത് പോലെ തന്നെ ...അഥവാ അതൊക്കെ നാം കണ്ടെന്നിരിക്കെ,

ചില ആക്ടിവിസ്റ്റുകളെ പ്രച്ഛന്ന വേഷം കെട്ടിച്ച് മല കയറ്റി...സന്നിധാനത്തിൽ എത്തിച്ച് ചീപ് പോപുലറിറ്റി സമ്പാദിക്കാനും അതുവഴി സാധാരണ ജനങ്ങളെപ്പോലും ഉത്കണ്ഠാകുലരാക്കി തെരുവിലിറക്കുന്ന/ ഇറക്കിയ സർക്കാർ/പോലീസ് നടപടികൾ എതിർക്കപ്പെടാനും ഇവിടെ കോടതി ഉണ്ടെന്നിരിക്കെ...

എന്തുകൊണ്ട്...വീണ്ടും വീണ്ടും സാധുക്കളുടെ, നിസ്സഹായരുടെ, നിരാലംബരുടെ, രോഗികളുടെ...നെഞ്ചത്തിങ്ങനെ എന്നും  രാഷ്ട്രീയഗൂഢശക്തികൾ കുതിര കയറുന്നു...എന്ന് മനസ്സിലാകുന്നില്ല.

മറ്റുപല അപ്രസക്തമായ കാര്യങ്ങളിൽ പോലും അതീവജാഗ്രത തോന്നിപ്പിക്കുമാറ് അത്യുഗ്രൻ ശുഷ്‌കാന്തി കാട്ടുകയും സ്വമേധയാ വിധികൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന നീതിയന്ത്രങ്ങൾ ഇക്കാര്യത്തിൽ മാത്രം മൗനം പാലിക്കുന്നതെന്തേ...എന്നും മനസ്സിലാകുന്നില്ല.

എന്തുകൊണ്ടും കേരളത്തിലെ തന്നെ ഹിന്ദുമതത്തിന്..അതിന്റെ കേവല ചരിത്രത്തിൽ ഇത്രയും മെച്ചപ്പെട്ട നിലയിൽ ഉണർവും..ഒപ്പം സമുദായ ധ്രുവീകരണത്തിന് സഹായകരമാവും വിധം എടുക്കുന്ന പിണറായി ചെയ്യുന്ന മൈനസ് ട്രാക്ക് സേവനങ്ങളെക്കാൾ എത്രയോ ഭയാനകമാണ്...ഇപ്പോൾ ജനദ്രോഹകരമായി വീക്ഷണവിലോപം സ്പഷ്ടമാവും വിധമായി ചില സംഘടനകൾ നടത്തിവരുന്ന ഈ ഹർത്താലുകൾ. വർഷം പിറന്നില്ല. അപ്പോഴേക്കും ഹർത്താൽ കാഴ്ച റെഡി !

കുട്ടികൾക്ക് പഠിക്കാനാകുന്നില്ല.
പലരുടെയും പോർഷൻ കവർ ആയിട്ടില്ല എന്ന അങ്കലാപ്പ് ബാക്കി നിൽക്കെ, പരീക്ഷാതീയതി മുറ്റത്തെത്തി നിൽക്കുന്നു.

പച്ചക്കറിവ്യാപാരികൾ വിൽക്കാനായി കടം വാങ്ങിവെച്ച പലതും ചവറ്റുകൊട്ടയിൽ കളയേണ്ടി വരുന്നു. അടുത്ത ദിവസം  അതിൽ ഉണ്ടായ നഷ്ടം നികത്താൻ  വേണ്ടി പിന്നീട് അവരെ അധികവില ഈടാക്കാൻ പ്രേരിപ്പിക്കുന്നു.
മനുഷ്യനിർമിതമായ ദുർവിധി-വീണ്ടും ജനങ്ങൾക്കുമേൽ !

ചുരുങ്ങിയ സമയം കൊണ്ട് വിറ്റുതീർക്കേണ്ട
ഹോട്ടൽ/ബേക്കറി ഉത്പന്നങ്ങൾ, ഭക്ഷണസാധനങ്ങൾ...ഒക്കെ സ്വാഹ !
അതിന്റെയും അധിക ബാധ്യത ഈ  വോട്ടർമാരിൽ തന്നെ !!

അനവധി ജീവിത യാതനകൾക്കും മേലെ
ലോണെടുത്തും മറ്റുമുള്ള ബാധ്യതയാൽ  പൊറുതി മുട്ടുന്ന
നിർമാണ സേവന മേഖലകൾ...
ഗതാഗത മേഖല...
പരമ്പരാഗത സാമൂഹിക മേഖലകൾ..
ആരോഗ്യ സംരക്ഷണ മേഖല
വിദ്യാഭ്യാസ മേഖല...
എന്നിങ്ങനെ..പലതുകൾ...

ഒക്കെ നട്ടം തിരിയുമ്പോൾ...
എന്തിന്..
എന്തിനാണ്..
ആർക്ക്...
ആർക്ക് വേണ്ടി..
ആർക്ക് അനുകൂലമാണ്...ഈ ഹർത്താലുകൾ... എന്ന് വെറുതെ കയ്യും കെട്ടി നിന്ന് ഭക്ഷണം തിന്ന് തീട്ടം ഉണ്ടാക്കുന്ന നേതൃയന്ത്രങ്ങൾ ...ഒന്ന് വെളിപ്പെടുത്തുക തന്നെ വേണം

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം