മറുപടിയല്ല; കാണേണ്ടത് മറുപുറം

എന്തുകൊണ്ട് ldf അല്ലെങ്കിൽ udf

പ്രബുദ്ധരായ മലയാളികൾക്ക് ഒരുപക്ഷേ ചേരും !
അതേ ചേരൂ.. 😢

മറ്റൊന്ന്..ചിന്തിച്ചാൽ...
വേറെ ആരുണ്ട്..
ഇതാവും ശരാശരി മലയാളികൾ
ഭയപ്പെടുന്നത് ..
സുശിക്ഷിതമായ കഴിവും
പെരുമാറ്റവും കൊണ്ട്
സമൂഹത്തിൽ
മാറ്റം കൊണ്ടുവരേണ്ടവർ..
നാടിനും നാട്ടാർക്കും
മാതൃകാപരമായ രീതിയിൽ
പ്രയോജനമായി നിൽക്കേണ്ടവർ തന്നെ
സമൂഹമധ്യത്തിൽ കടപുഴകി വീഴുന്നത്
ഒരുപക്ഷേ സഹിക്കാൻ തോന്നുന്നില്ല.

അങ്ങനെ തെരഞ്ഞെടുപ്പിൽ ചിലത് കണ്ടത്..
അസഹനീയം !

ചിലര് മുമ്പെങ്ങുമില്ലാത്ത തരത്തിൽ വയസ്സുകാലത്ത് പായൽ വാരാൻ കുളത്തിൽ ചാടുന്നു !

ചിലര് മുതിർന്നവരെ മാത്രം തെരഞ്ഞുപിടിച്ചെന്നപോലെ  കെട്ടിപ്പിടിക്കുന്നു !
ഉമ്മ വെക്കുന്നു... ഉമ്മ വെപ്പിക്കുന്നു
എന്തിനാണവർ മത്സരിക്കുന്നതെന്ന് പോലും തോന്നിപ്പിച്ചു 😢

മറ്റുചിലർ അപരിചിതരുടെ വീട്ടിൽ ചെന്നും സ്ക്രിപ്റ്റ് വായിക്കും പോലെ ഡയലോഗുകൾ വിടുന്നു..
അതിവിനയം കാട്ടി അമ്പരപ്പിക്കുന്നു..
അഭിനയിക്കുന്നു എന്ന് ഒട്ടും തോന്നിപ്പിച്ചില്ല😁
പിന്നീട്..
വഴിയിൽ കണ്ട വീട്ടിൽ
"ചോറ് ചോദിച്ചു" വാങ്ങി തിന്നുന്നു...
(എന്ത് മര്യാദയാ അതൊക്കെ.നടക്കുമോ അങ്ങനെ🤔. കേരളത്തിൽ കേട്ടുകേൾവി ഇതാദ്യം).

ഒറ്റവാക്കിൽ അച്ചടക്കമില്ലായ്മ. അഥവാ
അപക്വത.

വീണ്ടും..
പൊതുസമക്ഷത്ത് ഒരു സ്ഥാനാർത്ഥിക്ക് ചേരാത്ത ശരീരഭാഷയിലുള്ള റെക്കോർഡ് ഡാൻസ്... വഷളൻമാർ പോലും പൊതുവേദികളിൽ കാട്ടാൻ പാടില്ലാത്ത
ആംഗ്യ വ്യംഗ്യ ഹസ്ത മുദ്രാ വിനിമയങ്ങൾ !

മേല് പൊളിയുന്നു 🤗🙄😏
ചിലർ വെറും ചേരിപ്പിള്ളേരെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ
വഴിയിൽ കണ്ട ആരുടെയോ മാവിലെ പൊട്ടുമാങ്ങാ പറിക്കുന്നു.
കുരങ്ങിനെ പോലെ വിപക്ഷചാനൽ റിപ്പോർട്ടർമാരെ പോലും
അതിശയിപ്പിക്കുന്ന രീതിയിലത് തിന്നുന്നു

ഏതോ ഒരു സിനിമയിൽ
നടൻ ഇന്നോസെൻറ് അഭിനയിച്ചതിലും മുകളിൽ ഒട്ടും മികവ് പറയാനാകാത്ത ചില ആരോഗ്യപരിപാലന നമ്പറുകൾ..
സ്പോർട്സ് പ്രകടനങ്ങൾ

മറ്റൊരു സ്ത്രീ സ്വന്തം പ്രചരണ വാഹനത്തിൽ നിന്നുകൊണ്ട് സമനില തെറ്റിയ നിലയിൽ കയ്യിൽ കിട്ടിയ മൈക്ക് കൊണ്ട് വഴിയിൽ കണ്ടവരെ ചീത്തയും വെല്ലും വിളിക്കുന്നു.

എല്ലാം ജനം കണ്ടു.. കാണുന്നു
അടുക്കളകളിലും തീന്മേശകളിലും സ്വീകരണമുറികളിലും കല്യാണവീട്ടിലും ഒക്കെ ചർച്ചയാകുന്നു. ആക്കുന്നു.
വിലയിരുത്തുന്നു

നേട്ടമോ നഷ്ടമോ
എന്താ ഉണ്ടായത്
ഉണ്ടാക്കിയത്
അഥവാ..ഇതൊക്കെ
ആർക്ക് നേട്ടമുണ്ടാക്കി കൊടുത്തു..

എന്തുകൊണ്ട്..
എന്തായിരിക്കും ജനങ്ങൾ ചർച്ച ചെയ്യുക..
പൊതുവേദികളിൽ സുശിക്ഷിതരല്ലാത്ത സമൂഹം പ്രതിപക്ഷമായും ശ്രോതാക്കളായും പ്രേക്ഷകരായും  അതിലുപരി ട്രോളർമാരായും നിലകൊള്ളുമ്പോൾ...

അവമതിപ്പ് ആര് ആർക്ക് ഉണ്ടാക്കി..

ചിന്തിപ്പിച്ചില്ലെങ്കിലും ശരി..ഇതുപോലെ ചിരിപ്പിക്കാനും വെറുപ്പിക്കാനും ഇവരെ ആരെയും പോലെ മറ്റുള്ളവർ (രണ്ടു മുന്നണിയിൽ ഉള്ളവരും) അധഃപതിച്ചില്ല

തങ്ങളുടെ നേതാക്കൾ...
തങ്ങളുടെ സാമാജികർ ആര് എങ്ങനെ എത്തരക്കാർ ആവണമെന്ന് സാമാന്യം വൃത്തിബോധം ഉള്ള മലയാളികൾ.. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വീക്ഷിക്കുന്നു. ചിന്തിച്ചാൽ തെറ്റുപറയാൻ പറ്റുമോ

ഇടതുവലത് ധാരണാസിദ്ധാന്തത്തിലും അടവുനയങ്ങളിലും മുങ്ങിയ കേരളത്തിൽ ഒരുപക്ഷേ അല്പം മെച്ചപ്പെടുത്താവുന്ന സ്ഥിതി ഉണ്ടായിട്ടും
ഇത്തവണ തോൽവി സംഭവിക്കുന്നുവെങ്കിൽ.. ചിലതൊക്കെ  വിളിച്ചുവരുത്തിയതും കൂടെയാണ്

അതും മറ്റൊരു കാരണം !

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔