തോറ്റോടിക്കോ-ഇനിയതേയുള്ളൂ രക്ഷ

ഉണ്ണാനും ഊട്ടാനും കെല്പില്ലാതെ കിടപ്പാടവും വിറ്റുതുലച്ച് യാതൊരുവിധ ജന്മാവകാശവും എന്തിന് തുല്യനീതി പോലുമില്ലാതെ അന്നന്നുള്ള വകയ്ക്ക് പോലും ബദ്ധപ്പാടുകളിൽ പെട്ടുലയുന്ന നിരാലംബരായ ഹിന്ദുക്കൾ ഇപ്പോൾ വിവാഹം വേണ്ടെന്ന് വെയ്ക്കുന്നു. പരമ്പര നിലനിർത്താൻ പോലും ഉന്നം വെയ്ക്കാത്ത ദേവദത്തൻമാരായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ അവർക്ക് പിള്ളേരില്ല. വംശം അന്യമായിക്കൊണ്ടിരിക്കുന്നു. ഇനി ഉണ്ടെങ്കിൽത്തന്നെ ഒരെണ്ണം. 'നമ്മൾ രണ്ട് നമുക്കൊന്ന് ' ഇനിയത് മറ്റുള്ളവരുടെ കണക്കുമായി വെച്ച് താരതമ്യം ചെയ്യൂ. മൂന്നും നാലും അഞ്ചും വരെ. അവർക്ക് സഹായം കിട്ടുന്നുണ്ട്. വളർത്താനും പഠിപ്പിക്കാനും താമസിക്കാനും. തൊഴിലിനും. നോക്കിക്കൊള്ളു... വെറും 10 വർഷത്തിനുള്ളിൽ ഇവിടുത്തെ ഹിന്ദുക്കളുടെയെണ്ണം 17 % ലും കുറയും. ഇതൊന്നും നേരിടാനുള്ള കരുത്തും കഴിവുമില്ലാതെ ഹിന്ദുക്കൾ അജ്ഞത നടിക്കുന്നു. ബോലോ ബോലോ ജയ്. തീർന്നു. എന്തിനോ തിളയ്ക്കുന്നു. നേട്ടങ്ങൾ മുന്നിൽനിന്നും പിന്നിൽനിന്നും അടിച്ചുമാറ്റപ്പെടുമ്പോൾ ജി'കൾ അടക്കം മൂക്കത്ത് വിരൽ വെയ്ക്കുന്നു. ഏതൊരു മേഖലയുമാവട്ടെ നിലനിൽപ്പിനോ വയറ്റുപ്പിഴപ്പിനോ വേണ്ടിപ്പോലും പരസ്പരസഹകരണം ഇല്ലാതെ സ്വന്തംകാര്യവും അമ്പലക്കമ്മിറ്റിയുമായി പൂജയും ഗജയൂട്ടും നടത്തി ജീവിക്കുന്നു. ലക്ഷ്യമില്ലാതെ ജീവിക്കുന്ന ദിനോസർ വംശം പോലെ. അലക്ഷ്യമായി ജീവിക്കുന്നവരുടെ അന്ത്യം- സ്വയംകൃതാനർത്ഥം. വിധി ഇപ്പോഴും ഒരു സീറ്റ്‌പോലും സ്വയം നേടാനാകാതെ എന്നാൽ 51% ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു സമുദായം ഒരു വോട്ടിന് വേണ്ടി 17ന്റെയും 32ന്റെയും കാല് പിടിക്കുന്നു. പാക്കനാരെ പോലെ മതേതര വീരഗാഥകൾ വടക്കാൻപാട്ടുകളിലെന്നപോലെ പടിപ്പാടി നടക്കുന്നു. നിരാശാകാമുകന്മാർ-തൂണും ചാരിനിന്നവർ പെണ്ണിനേം കൊണ്ടുപോയത് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ചെയ്ത വിവേകശൂന്യർ. പരസ്പരം കുറ്റം പറയാതെ, അസൂയപ്പെടാതെ, അറിവില്ലായ്മയെ അതിരുകടത്തിയിട്ട് ആജ്ഞാശക്തിയോടെ പ്രവർത്തിച്ചാൽ... ഒരുപക്ഷേ രക്ഷപ്പെട്ടേക്കാം. ഇല്ലെങ്കിൽ ജയ്ഹിന്ദ് പറയാൻ പോലും ഇവിടെ ആളുണ്ടാകില്ല https://youtu.be/HZrOR_Aps94

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔