കണ്ടറിയാം ആരൊക്കെ കൊണ്ടറിയും എന്ന്

"അധികാരത്തിൽ വന്നാൽ ശബരിമല വിശ്വാസ സംരക്ഷണ നിയമം പാസ്സാക്കും" -തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻആഭ്യന്തരവകുപ്പ് മന്ത്രി റിപ്പോർട്ട് //Comments// Narayan Madhukar Das: ഇപ്പോഴും ഇവർക്കൊക്കെ ഇങ്ങനെയൊക്കെ പറയാൻ സാധിക്കുന്നു എന്ന് ചിന്തിക്കുക.. ഇവരുടെയൊക്കെ സ്റ്റൈൽ...രീതികൾ... ശരീരഭാഷ... ഇതൊക്കെ കേരളത്തിൽ പതിഞ്ഞു പോയിരിക്കുന്നു ബാഹ്യമായിട്ടാണ് എങ്കിലും ഇവർ കാട്ടുന്ന അതിവിനയവും ലാളിത്യവും .. മന്ദസ്മിതവും ഒക്കെ ജനത്തിനെ സ്വാധീനിക്കുന്നു. എന്നാൽ ഇവ ഒന്നും മറുഭാഗത്തിന് ഇല്ലാതെ പോയി. ഫലമോ...ജനം അവരെ ഇഷ്ടപ്പെടാൻ തയ്യാറാവുന്നു. അഥവാ കൈവിടാൻ തയ്യാറാകുന്നില്ല "വെട്ടൊന്ന് മുറി രണ്ട്" എന്നത് രാഷ്ട്രീയത്തിൽ വിലപ്പോകില്ല, എന്ന് പഠിക്കേണ്ടിയിരിക്കുന്നു Ajimon Gopalan: ശബരിമല വിഷയം വന്നപ്പോൾ പോലീസിന്റെ അടികൊണ്ടതും കേസ് വന്നതും ആർ എസ്‌ എസ്‌ ബിജെപി ക്കാർക്ക്, കേസും ഇല്ല അടിയും കൊണ്ടില്ല, വെളുത്ത കുപ്പായവും കാലേ ഷൂസും ഇട്ടു വന്നവർ ഇപ്പോൾ വിശ്വാസം സംരക്ഷിക്കുപോലും...... Narayanan Madhukar Das: ആദ്യഭാഗം ശരിയാണ്. ഇഷ്ടപ്പെട്ടു പിന്തുണ 100%👍 രണ്ടാം ഭാഗം ശരിയല്ല 2019ൽ 3 സീറ്റ് sure ആയേനെ. കാസർഗോഡ് നിൽക്കേണ്ടവനെ (ജയിച്ചവൻ തന്നെ ആയിരുന്നു. കേസ് ഓർമ്മയുണ്ടല്ലോ) പത്തനംതിട്ടയിലും സിറ്റിംഗ് എംപിയുടെ charisma യും കഴിവും വെച്ചുനോക്കുമ്പോൾ അമ്പലക്കമ്മറ്റി മച്ചാൻ എങ്ങനെ മാച്ചാകും.. അങ്ങനെ വിജയസാദ്ധ്യത ഒട്ടും ഇല്ലാത്ത ഒരാളെ തിരോന്തരത്തും പത്തനംതിട്ടയിലെ ചിലരുടെ കാലുവാരലും.. ഇല്ലായിരുന്നെങ്കിൽ.. ശബരിമല വിഷയം സിപിഎം നേയും കോണ്ഗ്രെസ്സിനെയും ഒന്ന് കൂട്ടിപ്പിടിച്ചേനെ അവനോന്റെ പൊന്ന് പിച്ചള ആയിപ്പോയതിന് അയൽക്കാർ എന്തുപിഴച്ചു. അതുകൊണ്ട് കോണ്ഗ്രെസ്സിനെതിരെ അസൂയപ്പെട്ടിട്ട് ഒരു കാര്യോമില്ല അവർക്ക് ബോണസ് അല്ലെങ്കിൽ ബമ്പർ അടിച്ചു... അവർപോലും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി തന്നെ പാർട്ടിയിലെ ചില ഊളകൾ തന്നെ പൊതുസമൂഹത്തെക്കൊണ്ട് പരിഹസിപ്പിച്ചു. അത് വെറുപ്പിച്ചു. അതായിരുന്നു ആ 19. ഇത്തവണയും അതേ കലാപരിപാടികൾ തുടരാൻ ചിലർ മിനക്കെടുന്നുണ്ട് കണ്ടറിയാം ആരൊക്കെ കൊണ്ടറിയുമെന്ന്

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔