ഉണരൂ ഉണരൂ...ആര് എന്തിന് എങ്ങനെ
ഉണരൂ...ഹിന്ദുവേ ഉണരൂ...
കാലാകാലങ്ങളായി ഞാൻ കേൾക്കുന്ന ഒന്നാണ്...ഈ വിളി...
ഈ എഴുന്നേല്പിക്കൽ
കൊള്ളാം
എഴുന്നേറ്റ് എങ്ങോട്ട് പോണം
പഠിക്കാൻ..
പഠിച്ച് ജോലി നേടാൻ...
ജോലി കിട്ടിയാൽ കുടുംബം
പിള്ളേര്...
പിന്നെ അവരുടെ വിദ്യാഭ്യാസം ഭക്ഷണം തുണി പുസ്തകം... ആരോഗ്യം
വാടക വാട്ടർ കറന്റ് ഇൻകം ടാക്‌സ്
ഇതിനിടെ സ്വന്തം ആരോഗ്യം
ഇതിലൊന്നും യാതൊരുവിധ ഇളവുകളും സമുദായമോ സമൂഹമോ സർക്കാരോ..
ങേ ഹെ
തിരിഞ്ഞു നോക്കില്ല
പഠിച്ചാൽ ജോലി ഉറപ്പില്ല
ജാതി സംവരണം ഉണ്ട്.
അതില്ലാത്തവർക്ക് കിണ്ടി.
മത രാഷ്ട്രീയ സംവരണമോ
പിൻബലമോ ഇല്ല
പിന്നെ ആര് എങ്ങനെ ഇവിടെ ഉണരും.
ആരേ ഉണർത്തും.
ഉണർത്താനും പണം വേണ്ടേ..
അതിന് ജോലി വേണ്ടേ..
അതിന് വിദ്യാഭ്യാസം വേണ്ടേ..
ആരെങ്കിലും ചെയ്യിച്ചോ..
ഹിന്ദുവിന്റെ/ശങ്കടനയുടെ സ്‌കൂളുകളിൽ എത്ര നിർധനരായ ഹിന്ദുക്കൾക്ക് ഫീസ് ഇളവുണ്ട്..
തലവരി കണക്ക് പറഞ്ഞ് മേടിക്കാറില്ലേ
എന്നിട്ട് തങ്ങൾ നൽകിയ ഔദാര്യം എന്ന മട്ട്.
അമൃതാനന്ദമയി മേടിക്കൽ കോളേജിൽ എത്ര ഹിന്ദുക്കൾക്ക് ഡോക്ടർമാർ ആവാൻ...
പിജി ബിരുദം എടുക്കാൻ അവസരമുണ്ട്...?
ഞാൻ മഠത്തിന് എതിരല്ല. എനിക്കുമറിയാം
ഒരുകാലത്ത് അവരും..ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിച്ചിരുന്നു..
അവരുടെ വളർച്ചയെയും .ആരും സഹായിച്ചിരുന്നില്ല. മറിച്ച് അസൂയ കുശുമ്പ് പരദൂഷണം കാരണം ഹിന്ദുക്കൾ തന്നെ വിമർശിക്കുകയായിരുന്നു പതിവ്.
സ്വയം മല്ലിട്ട് മുന്നേറി മുന്നോട്ട് വരുന്നവരിൽ അല്ലെങ്കിൽ കുറുക്കുവഴികളിലൂടെ സമ്പാദിച്ച ചിലർ കുറച്ച് പണമിറക്കിയാൽ അവന്റെ പിന്നാലെ നടന്ന് ജയ്, അല്ലെങ്കിൽ സിന്ദാബാ അടിക്കാൻ പത്ത് ആളെ കിട്ടും. അല്ലാതെന്ത് തേങ്ങാ
ന്യായവും നീതിയും...ഹ്ഹ്ഹ്ഹ്ഹ
ഉണരില്ല സാർ..
ആരും
ഉണർത്തണമെങ്കിൽ പണിയുണ്ട്
എനിക്കറിയാമത്
പറഞ്ഞുതരാം. പക്ഷെ,
അതിനുള്ള വേദി വരട്ടെ
വരുകയാണെങ്കിൽ മാത്രം.
അപ്പോൾ മതി
ജയ്ഹിന്ദ്
വന്ദേമാതരം
ഇതും ഇവിടെ കിടക്കട്ടെ
Ref link:
https://m.facebook.com/groups/619300215595470?view=permalink&id=628021151390043&anchor_composer=false
Comments