നാടകം ജീവിക്കും, ജീവിക്കണം

ഗ്രൂപ്പ് അഡ്മിന് നന്ദി 🙏 കാണേണ്ടവരെ കാണിക്കുക, കാണണ്ടവർ കാണട്ടെ എന്നല്ല. അവര് കാണണം ഇത്. അതേ,,, തമ്പ്രാന്മാർ കാണണമിതും. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്ക്... ഇന്നും വിശ്രമിക്കാൻ ആകുന്നില്ല. ചലനത്തിനും മാറ്റത്തിനും വേണ്ടി.. അവർ വീണ്ടും വീണ്ടും യത്നിക്കുകയാണ് കുറ്റം പറയരുതല്ലോ... മാറ്റം ഒന്നിൽ മാത്രം ഉണ്ടായി നിലവിൽ രാഷ്ട്രീയം കയ്യാളുന്നവരായിപ്പോയി ജന്മികൾ അതായത് തമ്പ്രാൻ പട്ടം പോയിട്ടില്ല. ഫലത്തിൽ ഇന്നും ആ തംബ്രാൻ വ്യവസ്ഥകൾ മാറിയിട്ടില്ല ഫ്യൂഡൽ, എന്നത് തന്നെയല്ലേ തംബ്രാൻ വ്യവസ്‌ഥ. അതിന്നും ഉണ്ടല്ലോ എന്നും ഉണ്ടാവുകയും ചെയ്യും. അതൊന്നും ഇല്ലാതാകില്ല. അതാണ് ഇത്രയും കാലം കൊണ്ട്..കണ്ടുപഠിച്ചത് അല്ലെങ്കിൽ..സാധാരണക്കാരൻ തെരഞ്ഞെടുപ്പിൽ നിന്ന് ജയിച്ചുകഴിഞ്ഞാൽ ..എന്തിനായീ കോടിക്കണക്കിന് രൂപ ചിലവാക്കിയുള്ള സുരക്ഷ... വേണം. വേണ്ടെന്നതല്ല. ഇത്രയും വേണോ.. കസേരയിൽ/ആനപ്പുറത്ത് നിന്ന് ഇറങ്ങിയവരും ജീവിക്കുന്നില്ലേ പിന്നെന്തിനാ.. എത്ര അദ്ധ്വാനിച്ചാലും മുറുക്കിയുടുക്കാൻ മുണ്ടോ..നിറഞ്ഞ വയറോ കണ്ടിട്ടില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ആർഭാടം കൊണ്ടുദ്ദേശിക്കുന്ന ആ അയിത്തവൽക്കരണം അതായത് ഇപ്പോഴുമുണ്ട്..രാജാവിന്റെ ആ പഴയ പല്ലക്ക്.. ഒപ്പം ഒ ഒ ഒ ഒ വിളികളും കേൾക്കുന്നില്ലേ കാണുന്നില്ലേ.. ഒരു ശാസ്ത്രിജിയെയും മണിക് സർക്കാരിനെയും, Pratap Chandra Sarangi യേയും.. ഒരുപക്ഷേ, മനോഹർ പരീക്കറിനെയും പോലെ ആരുണ്ട് ശാപശാപശപെ...അതാണ് നാടിന്റെ അവസ്‌ഥ (ഇപ്പോൾ ഇതാണ് ശരി !!) അന്നം കഴിക്കാൻ അരിക്കടയിൽ പോകണം. അവിടെ അഹല്യമോക്ഷം പറഞ്ഞിട്ട് കാര്യമില്ല. പണം കിട്ടിയത് കൊടുക്കണം കിട്ടിയാലല്ലേ കൊടുക്കാനാകൂ 🙏🤝💝😧 ഇതിലൊരു സ്കൂൾ മൈതാനവും വേദിയും കാണാം 😊 5 വയസ്സ് ഉണ്ണിക്കുട്ടൻ നാടകം-ഓണപ്പുടവ കഥയും സംവിധാനവും ഒക്കെ അന്ന് പുഞ്ചപ്പാടം UPS ലെ ഇടത്തുപക്ഷക്കാരായ അദ്ധ്യാപകർ. പേര് ശരിയായി ഓർക്കുന്നില്ല. എങ്കിലും.. കുഞ്ചുണ്ണിമാഷ്, ഗോപിമാഷ്, വാര്യർമാഷ്, സുബ്രമണ്യം മാഷ്...ഇവരെയൊക്കെ ഓർത്തെടുക്കുന്നുണ്ട് വലിയ എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല ഇങ്ങോട്ട് കയറിയത്. അമ്പറ തന്നെയാണ് ഈ ഗ്രൂപ്പ് കണ്ടതിലുള്ള സന്തോഷം. മാത്രവുമല്ല ഞാനറിയുന്ന ചിലർ ജീവിതഭാരം ചുമക്കാനാകാതെ മറുഭാഗത്ത് നിൽക്കുന്നു. ജീവിതം തന്നെ കൈവിട്ടവർക്ക് എന്ത് നാടകം !😢 സാരല്യ. ഒരു സിനിമ ചെയ്യുന്നുണ്ട്. ഒക്ടോബറിൽ. സ്വന്തം ചിലവ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. ഒപ്പം മ്യൂസിക്. പണ്ഡിറ്റ് ആയല്ല സ്റ്റുഡന്റ് ആയിട്ടാ. നോക്കാം 👍😊 1972ൽ..ജീവിതത്തിൽ ആദ്യമായി ചായം തേച്ചത് അന്നാണ്. അതേ വേദി. ഇന്നും അതേപോലെ കുളിച്ചൊരുങ്ങി നിൽക്കുന്നു. ഒരുമാറ്റവുമില്ല. ഒരുപക്ഷേ നിത്യഹരിതവേദി എന്നുവേണമെങ്കിലും പറയാം.👍 2 പ്രേക്ഷകരില്ലാഞ്ഞിട്ടല്ല. ഇന്നും മുംബൈ, ചെന്നൈ പോലുള്ള മഹാനഗരങ്ങളിൽ മിക്ക നാടകങ്ങളും ആഴ്ചകളോളം ഹൗസ് ഫുൾ ആണ്. രണ്ടുതവണ 400 ₹ മുടക്കി ജൂഹുവിൽ ഉള്ള ഹാളിൽ(pvr) നാടകം കണ്ടിട്ടുണ്ട്. രണ്ടുതവണയും mr. Amitabh bachan ആ നാടകങ്ങൾ കാണാൻ വന്നിരുന്നു ടിക്കറ്റ് വില...ഹഹ... സിനിമാറ്റിക്കട്ടിനെക്കാൾ രണ്ടിരട്ടി ഉണ്ടായിട്ടും എന്റെ ഓർമ്മയിൽ, 3 വ്യാഴവട്ടക്കാലം മുമ്പ്...അന്ന് അമ്പറ കണ്ടതും ടിക്കറ്റ് എടുത്താണ്. ഞാനും പഠിച്ചിരുന്ന സ്‌കൂൾ കനകജൂബിലി ആഘോഷം പ്രമാണിച്ച് ...സ്മാരക ഓഡിറ്റോറിയത്തിന്റെ ധനസമാഹരണത്തിന്റെ പേരിൽ (കുറിപ്പ്: ഇന്നും അതുണ്ടായിട്ടില്ല. സ്‌കൂൾ മാനേജ്മെന്റ് പണം ഉണ്ടാക്കി. മറിച്ചു. അത്രതന്നെ.) ഇന്ന് എറണാകുളം ഫൈൻ ആർട്‌സ് ക്ലബ്ബിൽ എല്ലാ വ്യാഴാഴ്ചകളിലും... മിക്കവാറും നിറഞ്ഞ സദസ്സുകളിൽ ഷോ ഉണ്ട്. സൗജന്യനിരക്കിൽ ടിക്കറ്റ്. എന്നാൽ, പലതിനും നിലവാരമില്ല എന്നത് പറയാതെ വയ്യാ
കാലത്തിന് മുന്നേ സഞ്ചരിക്കാൻ കഴിഞ്ഞ നാടകം, ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ കാര്യത്തിൽ എന്തുകൊണ്ടോ പിന്നിൽ നിൽക്കുന്നു. 5കോടി മുതൽമുടക്കിയ സിനിമക്ക് netflix, amazon prime...തുടങ്ങിയ സാധ്യതകൾ എത്രത്തോളം സാധ്യമായോ.. അതിലും മെച്ചപ്പെട്ട നിർമ്മാണ-വിതരണ-പ്രേക്ഷകവിജയം നാടകത്തിനും ഉണ്ടാക്കിയെടുക്കാൻ സാധിക്കും.അതേയുള്ളൂ...ഇനിയുള്ള അതിജീവനത്തിന്റെ മുന്നിൽ കിട്ടുന്ന ഏകവഴി. തത്കാലം...പലകകളിട്ട, ചോർന്നൊലിക്കുന്ന വേദികൾ.. അല്ലെങ്കിൽ ദീര്ഘദൂരം സഞ്ചരിച്ചാൽ മാത്രം കിട്ടുന്ന ഓഡിറ്റോറിയങ്ങൾ ഒഴിവാക്കാം... സാമ്പത്തികമായി പാളില്ല. ഉറപ്പാണ്. അതുകൊണ്ട് തന്നെ നിലനിൽക്കും. മാത്രവുമല്ല...പങ്കെടുക്കുന്ന എല്ലാ കലാകാരന്മാർക്കും നിശ്ചിത കാലയളവിൽ വരുമാനം കിട്ടിക്കൊണ്ടുമിരിക്കുന്ന തരത്തിൽ പദ്ധതി ഉണ്ടാക്കാനുമാകും

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔