കാലികം സമകാലികം കലിയുഗം-കേരളവും മലയാളിയും

മലയാളി വളർന്നത് ഇവിടുത്തെ രാഷ്ട്രീയക്കാരുടെയോ മതമേലാളന്മാരുടെയോ
സ്വന്തംകാര്യം വരുമ്പോൾമാത്രം
ഉറഞ്ഞുതുള്ളുന്ന
ജാതിക്കോമരങ്ങളുടെയോ മിടുക്കുകൊണ്ടല്ല

മറിച്ച് സ്വന്തം ദാരിദ്ര്യവും വേദനകളും തിരിച്ചറിഞ്ഞ് താനേ കണ്ട സ്വപ്നങ്ങൾക്ക് തിരികൊളുത്തി എങ്ങനെങ്കിലും രക്ഷപ്പെടാൻ മുണ്ടും മുറുക്കിക്കുത്തി
പല്ലും നഖവും കൂർപ്പിച്ച്
പശ്ചാത്തല ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ടും...കിട്ടിയ ഒരൽപം വിദ്യാഭ്യാസത്തിന്റെ തണലിൽ
സമനില കൈവിടാതെ
ത്യാഗസന്നദ്ധതയോടെ സ്വയം തുഴഞ്ഞു ...നീന്തി മുന്നേറി...

അന്നും ഇന്നും
അതുകൊണ്ട് മാത്രമാണ്..
മലയാളി സ്വന്തം കാലിൽ നിൽക്കാനിടയായത്

അതുകൊണ്ടുതന്നെയാണ് അവരോടൊന്നും ഒട്ടും അസൂയ ഇല്ലാത്ത വടക്കേയിന്ത്യക്കാർക്ക് മലയാളിയുടെ സമാധാനത്തിൽ കയ്യിട്ടുവാരാൻ.... അല്ലെങ്കിൽ അവരുടെ ഏഴയലത്ത് പോലും എത്തിപ്പെടാൻ ഇതുവരെ സാധിക്കാഞ്ഞത്..അഥവാ സാധിക്കാത്തത്.

അത്രക്കും പരിശ്രമികളാണ് അവർ
അതും പരിസരബോധത്തോടെ എടുത്തുചാട്ടങ്ങൾക്ക് നിൽക്കാതെ
കണ്ടറിഞ്ഞ് ആത്മാർത്ഥതയോടെ നിൽക്കുന്നവർ

ഇതറിയുന്നത്... ഇന്ന് ലോകത്ത് രണ്ടേ രണ്ട് കൂട്ടർക്കാണ്

ഒന്ന് സായിപ്പിന്
രണ്ട് അറബിക്ക്
🤝💝🥰🤘🙏

2
മലയാളിയെ ഇതുവരെ ആരും വളർത്തിയില്ല
ആരും വളർത്തിയതല്ല
അവൻ സ്വയം വളർന്നതാണ്
രാജ്യാന്തര നിലവാരത്തിലും എത്തി..
മിക്കതും സ്വയം വളർന്നവർ

ബാർജിലും
കപ്പലിലും
ബോട്ടിലും എന്തിന്..
ചങ്ങാടത്തിലും പടിഞ്ഞാറോട്ട് നീന്തിയ അവൻ മരുഭൂമിയെ പോലും പൊന്നാക്കി
എന്നിട്ടും സ്വന്തം രാജ്യക്കാർക്ക് അവരെ ഇഷ്ടമല്ല പോലും.
ആര് ഇഷ്ടമല്ലാതാക്കി...
എന്തിന്..

രാജ്യത്തിലെ മറ്റുള്ളവരെക്കൊണ്ട്
മലയാളിക്കെതിരെ തിരിപ്പിക്കാൻ ആര്..ആരൊക്കെ ആണ് പണിപ്പെട്ടത്...
എന്താണവരുടെ ഉദ്ദേശ്യം

370 എടുത്തുകളഞ്ഞതോടെ കശ്മീർ സ്വതന്ത്രമായി അവിടുത്തെ പ്രാദേശികസമൂഹം  സാമൂഹികബദ്ധമാകുമ്പോളും

CAB കാരണം ഒരു മതത്തിന്റെ മേൽനോട്ടത്തിൽ നടന്നുവന്നിരുന്ന വിഘടനവാദങ്ങൾ ഇല്ലാതാകുമ്പോളും നല്ലതിനെ ഇല്ലാതാക്കാൻ ശ്രമിക്കും വിധം
ഒരു 20 പേർ ഹൗസിൽ ചെന്ന് മുണ്ട് പൊക്കുന്നു അലറുന്നു കൂവുന്നു
ബില്ല് കീറുന്നു പിന്നീട്
സസ്‌പെൻഡ് ചെയ്യപ്പെടുന്നു

ഒരേയൊരു ദോഷം...
ഈ മലയാളിക്ക് വോട്ട് ചെയ്യാൻ അറിയില്ല
അതല്ലെങ്കിൽ അവർക്കുവേണ്ടിയും രാജ്യത്തിന് വേണ്ടിയും നില നിന്ന് പ്രവർത്തിക്കുവാൻ ത്രാണിയും അറിവും മനസ്സും ത്യാഗസന്നദ്ധതയുമുള്ള
നല്ല കഴിവുള്ളതും എന്നാൽ വോട്ട് നേടാൻ..നേടി വിജയിക്കാൻ സാധ്യതയും ഉള്ള നല്ലയിനം സ്ഥാനാർത്ഥികളെ അവർക്ക് കണ്ടെത്താനാകുന്നില്ല
അതുമല്ലെങ്കിൽ മേൽപറഞ്ഞ ഇനങ്ങൾ  ഉണ്ടാകുന്നില്ല

അതേയുള്ളൂ..
ഞാൻ നോക്കിയിട്ട്
മലയാളിക്ക് കിട്ടിയ ദുർവിധി

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔