വൈരുധ്യത മൂത്ത വിരുദ്ധത- വിരോധവും




@Eldhose kurian  😊😊 ബാഗ്ദാദികൾ ഇനിയുമുണ്ട് !
അവരുടെ മധുരിക്കുന്ന മുഖങ്ങളിൽ താളം തല്ലുന്ന
തിരമാലകൾക്കുള്ള ആയുസ്സിന്റെ വലിപ്പത്തിൽ

നിങ്ങളുടെ വിശ്വാസം മാറ്റിയെടുക്കാനോ തിരുത്താനോ എന്റെ ധർമ്മം എന്നെ പ്രേരിപ്പിക്കുകയോ ഒരിക്കലും പഠിപ്പിക്കുകയോ ചെയ്തിട്ടില്ല

മറ്റാരുടെയും ബാഹ്യമായ പ്രേരണകളെയല്ല, മറിച്ച്‌ മനസാക്ഷിയും ബോധവും അറിവും ചേർന്നുള്ള ആ കോംബോ...അതെത്ര രസമായാണെന്നോ എന്റെ ജീവിതത്തെ ധന്യമാക്കുന്നത്
ഒരുപക്ഷേ എതിരെ വാഹനങ്ങൾ വശം തരാതെയും രാത്രിയിൽ വെളിച്ചം കുറക്കാതെ കണ്ണിലേക്ക് അടിപ്പിച്ചും ഒക്കെ വരാറുണ്ട്
എന്റെ കയ്യിൽ സ്റ്റിയറിംഗ്, ബ്രേക്ക് ഒക്കെ ഉള്ളപ്പോൾ ഞാനെന്തിന് ഭയക്കണം
ഞാൻ ഓടിക്കുന്ന വാഹനം
ഒഴിച്ചുമാറ്റാനും യാത്ര തുടരാനും എന്റെ ആ കഴിവുകൾ ഇല്ലാതാകുന്ന സമയം വരെ അത് മതിയാകും

ഇനി..
താങ്കളുടെ കമ്മ്യൂണിസ്റ്റ് ചിന്തകൾ (അപൂർണ്ണമാണ്‌ എന്നല്ല, മറിച്ച് വിരോധം -വൈരുധ്യാത്മികം 😀😁- എന്ന് മനസിലായി. ഉറപ്പിച്ചത് താങ്കൾ തന്നെ)
ഇന്ന് ലോകത്ത് എവിടെയാണ് നിലനിൽക്കുന്നത്
ചൈനയിലോ
അതോ റഷ്യയിലോ
ക്യൂബയിലോ
വേണ്ടാ...എകെജി സെന്ററിലോ
കണ്ണൂരിലോ

ഇല്ലല്ലോ സഖാവേ
എന്നിട്ടും...എന്തിനിങ്ങനെ ഇത്രയേറെ തള്ളുന്നു 😢
കഷ്ടം😢😢

ങാ..ഇനി
ഈ കാരണവും പറഞ്ഞ് ഒരു കൊടിയും പിടിച്ച് തരികിട ഉടായിപ്പുകളും കൊണ്ട് നടന്നാൽ അത്യാവശ്യം ആഡംബരങ്ങളും ചെലവും  വയറ്റുപ്പിഴപ്പും നടക്കുമെങ്കിൽ...യാത്ര തുടരൂ
ഒരുപക്ഷേ നിയോഗം പോലെ
അതായിരിക്കാം താങ്കളുടെ നിവൃത്തിയും നിവൃത്തികേടും

പിന്നെ, rss നേയും ബിജെപിയെയും തോൽപ്പിക്കാൻ നിങ്ങള് ശ്രമിക്കുന്നതിനെക്കാൾ സ്വയം ജയിക്കാൻ നോക്കൂ. കുറഞ്ഞപക്ഷം ഉള്ളത് നിലനിർത്താനെങ്കിലും.

അറിയാമല്ലോ
അണികൾ എല്ലാം കൊഴിയുന്നു അല്ലെങ്കിൽ അണഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു...അല്ലേ

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔