തസ്കരസത്യൻ

പല പകൽമാന്യന്മാരെക്കാളും ഭേദം

കയ്യിലൊട്ടും തെറ്റിദ്ധാരണ ഇല്ലെന്ന തെറ്റിദ്ധാരണ കൊണ്ടുനടക്കുന്ന സമൂഹത്തിനോട് ഒന്ന് ചോദിക്കട്ടെ

പശുവിന്റെ അകിട്ടിൽ നിന്നും കിട്ടുന്ന നറുംപാലിൽ 3ൽ 1 വെള്ളം ചേർത്ത്  മാത്രം വിൽക്കുന്ന അമ്മമാരുള്ള നാട് കൂടിയല്ലേ ഇത്...

വേറെ ചിലർ ബിരുദാനന്തര ബിരുദങ്ങളും അതുക്കും മേലെയുള്ള പരീക്ഷകളെഴുതിയും അങ്ങ് ചീമയിലെ ഉദ്യോഗം ഭരിച്ചുകിട്ടുന്ന ചമ്പളവും വാങ്ങി ഒളിഞ്ഞും തെളിഞ്ഞും കൈക്കൂലി വാങ്ങിയിട്ട് അവരുടെ ജോലിയിലും കടമകളിലും കള്ളതരം കാട്ടുന്നു...പാലങ്ങൾ റോഡുകൾ പണിഞ്ഞ് പൊളിക്കുന്നു.

അഞ്ചുവർഷത്തിലൊരിക്കൽ പാവങ്ങളുടെയും അധഃകൃതന്റെയും ചോരുന്ന കൂരകളുടെ തിണ്ണനിരങ്ങിയും അവരുടെ ഉണ്ണികളുടെ മൂക്കള പിഴിഞ്ഞുകൊടുത്തുമ്മയും കൊടുത്ത് വാങ്ങിച്ചെടുക്കുന്ന വോട്ടുകൾ കൊണ്ട് ജയിച്ചിട്ട് അതേ അധികാരം മുതലെടുത്ത് അവരെ പറ്റിച്ചും ദ്രോഹിച്ചും കൊള്ളയടിച്ചും ധൂർത്തടിക്കാൻ കണ്ണടകളും കാറുകളും വാങ്ങുന്നു..."രാജ"സദനങ്ങൾ മോഡി പിടിപ്പിച്ച് ...ഭാര്യയും മക്കളും പോയിട്ട് തൊട്ടുതെറിച്ച ബന്ധത്തിൽ പെട്ടവരടക്കം ചിങ്കിടികളുമായി വിദേശപര്യടന "ബില്ല്" പാസാക്കിയെടുക്കുന്നു.

ഇനി പറയൂ...
ആരാണ് നല്ലവൻ
ആരാണ് മാന്യൻ

വെള്ളം തൊടാതെ ഉള്ളകാര്യം..
ചെയ്തകാര്യം 'ഇദ്ദേഹം' സത്യം സത്യമായ് തുറന്നു പറയുന്നത് കാണുമ്പോൾ...
വ്യക്തിപരമായി പറഞ്ഞാൽ...

പാലിൽ വെള്ളം ചേർക്കുന്ന അമ്മച്ചിമാരും
കള്ളത്തരം കാട്ടി വയറ് വീർപ്പിക്കുന്ന ഏമാന്മാരും
ചൂതുകളിക്കാരെക്കാൾ വലിയ രാഷ്ട്രീയ ചൂതാട്ടക്കാർ തുടങ്ങി.....
മേപ്പടി വകയിരുത്തിയ 'കുടിലബുദ്ധികൾ'
സത്യസന്ധത എന്നാൽ എന്തെന്ന്...
ഈ കള്ളനിൽ നിന്നും പഠിക്കട്ടെ
സ്വയം അറിയട്ടെ
വിലയിരുത്തട്ടെ

കുറിപ്പ്:
ആരാണ് കള്ളരല്ലാത്തത്

Ref
https://youtu.be/JfDL8Ta8VgQ

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔