ഈ ലോട്ടറിയും(ക്കും) ഒരു വകുപ്പ്

"ഇലനക്കിപട്ടികളുടെ ചിറിനക്കിപട്ടികൾ" ഇപ്പറഞ്ഞ ഇനങ്ങൾക്കെല്ലാം നികുതി കടം പറയിപ്പിക്കാതെ രൊക്കമായും പിഴയായും വാങ്ങുന്നുണ്ട്.
അതുകൊണ്ട് കച്ചോടത്തിനും ലാഭത്തിനും ഒരു കുറവുമില്ല...എന്ന് മാത്രമല്ല... "കൊണ്ടുനടന്ന് പുട്ടടിക്കാൻ" അവർക്ക് അവകാശവുമുണ്ട്. ചോദിക്കാൻ വകുപ്പുകൾ ഉണ്ടെങ്കിലും...എവ്ടെ...വകുപ്പ് മേധാവികളാവാൻ വേണ്ടി നിന്നവർ   "പലരുടെയും പുറം ചൊറിഞ്ഞ് കൊടുത്തപ്പോൾ" ഓർക്കണമായിരുന്നു. ഒക്കെ അവർക്കൊക്കെ തന്നെവേണ്ടി  വിഴുങ്ങേണ്ടി വരുമെന്ന്...

നാട്ടുകാർക്ക് വേണ്ടി പൊളിക്കുന്ന പാലങ്ങൾ പണിഞ്ഞ് ഉണ്ടാക്കുന്ന കോടികൾ വേറെ. ആര് ചോദിക്കും...
ആര് ചോദിക്കണം...

ഒരു വോട്ട് ...
അത് വിൽക്കുന്നവരോ..
അതോ മതത്തിലുള്ളവർക്ക്..
ജാതിയിലുള്ളവർക്കോ വേണ്ടി മാത്രം കുത്തുന്നവരോ..
അതോ കള്ളവോട്ട് തൊഴിലാളികളോ..
ചോദിക്കുമോ..

ശരിക്കും മതനിരപേക്ഷത എന്നാൽ  വെട്ടിപ്പുകാർക്ക് ഇടയിലാണ്.

അതായത്
വെട്ടിപ്പുകാർക്ക് വേണ്ടി വെട്ടിപ്പുകാരുടെ വെട്ടിപ്പ്....എന്തും എവിടെയും എങ്ങനെയും വെട്ടിക്കും....
അതാണ്...മതനിരപേക്ഷത നിറഞ്ഞുതുളുമ്പുന്ന ഡീമോക്രേസി

https://youtu.be/RcIO6Zfv1PM

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔