ഭജനസമിതി ; അതുകൊള്ളാം
അതെ. ഭജനസമിതി.
അതുകൊള്ളാം നന്നേ ഇഷ്ടപ്പെട്ടു
ആ പ്രയോഗം.
കൂടാതെ..താങ്കൾ പറഞ്ഞ..
മറ്റുള്ളവർ ഇവരിൽ നിന്നൊക്കെ പ്രതീക്ഷിക്കുന്ന
രാഷ്ട്രമീമാംസ, രാഷ്ട്രീയ പക്വത ഏതാണ്ട് 100% നേതാക്കൾക്കും ഇപ്പോൾ ഇല്ല. (പലർക്കും രണ്ടുമുഖം. ഒന്ന് അഹംകാരത്തിന്റെയും, വിദ്വേഷത്തിന്റെയും)
എന്നാൽ ആവശ്യമുണ്ട്.
പാകമാകാത്ത വിത്തിലുണ്ടായ പാഴ്മരങ്ങളെ പോലെ..പലർക്കും നേതൃസിദ്ധിയോ വാക്‌സമാർഥ്യമോ ഇല്ല. എന്നാൽ അറിവില്ലായ്മയും വിശകലനം ചെയ്യാനുള്ള ബോധക്കുറവും കാണുന്നു.
വെറുതെ..വായിൽ വരുന്നത് കോതക്ക് പാട്ട്...അതാണ് പലരുടെയും ശൈലി.
ഇനി മറ്റൊന്ന്..
കഴിവും അറിവുള്ളവരെ... അപരിചിതരെ (ഒരുപക്ഷേ തങ്ങളുടെ ചില ഉടായിപ്പ്.. അഴിമതികൾ/ചില്ലറ ചുറ്റിക്കളികൾക്ക് കൂട്ട് നിൽക്കില്ല എന്ന് കണ്ടിട്ടാകാം) കണ്ടാലുടൻ വെറുപ്പിക്കും.
എന്നിട്ടോ.. എങ്ങനെയെങ്കിലും പാക്കപ്പ് അടിപ്പിച്ച് വീട്ടിൽ വിടുക.
ഇപ്പോൾ കണ്ടുവരുന്ന പ്രവർത്തനം...കോട്ടഷൻ കൊടികെട്ട്..ഫ്ളക്സ് വെപ്പ്
അത്രതന്നെ.
കാരണം അതിന് കാശുണ്ട് !
എന്നാൽ
ജനസമ്പർക്കം എന്നൊന്നില്ല.
ജനങ്ങളെ അവഗണിക്കുന്നു. അല്ലെങ്കിൽ കാര്യക്ഷമത ഇല്ല തന്നെ.
പലരും പാർട്ടി പദവികൾ എത്ര ചെറുതോ വലുതോ ആവട്ടെ... എന്തോ സ്വയം വലുതായി...വലുതാക്കി വീമ്പ് പറയാനുള്ള ഒന്നായി കാണുന്നു.
സത്യമാണ്.
പുതിയ വോട്ടർമാരെ കണ്ടെത്താനോ..
കൂടെ കൊണ്ടുവരാനോ..
അവരെ ഒപ്പം നിർത്താനോ..
ഒന്നിനും ആളില്ല.
ശരിയായ ശരീരഭാഷ,
പക്വതയും മര്യാദയും കലർന്ന മിതത്വം ചാനലുകളിലും വേദികളിലും....ഒക്കെ ആവശ്യമാണ്. എന്തിനും ഏതിനും കേറി അഭിപ്രായം പറയാതെ ചുരുങ്ങിയ വാക്കുകളിൽ രാഷ്ട്രീയ മിതത്വത്തോടെ തങ്ങളുടെ ആശയം മുന്നോട്ട് വെക്കുക. വേണ്ടായിടത്ത് മാത്രം സമനില തെറ്റാതെ പ്രതികരിക്കുക.
കെട്ടിപ്പിടി.ഉമ്മവെപ്പ്. കുളത്തിൽ ചാടൽ. ചന്തയിലും ചായക്കടയിലും പോയി വീമ്പടിക്കുക. നല്ല വ്യായാമ മുറകൾ അറിയുന്നവരെയും അവ സ്ഥിരം ചെയ്യുന്നവരെയും പിടിച്ച് നിർത്തി മുറിയശാന്റെ കളരി പരിശീലനം...
കലാശക്കൊട്ടിന് "അടി-പൊളി ഷിറ്റ്" ട്രോള് റെക്കോര്ഡ് ഡാൻസ്..
ഗർഭവതിക്ക് അനുഗ്രഹം... മൈക്കിലൂടെ തെറി/വെല്ലുവിളി...എന്തൊക്കെ ആയിരുന്നു പ്രീ ഇലക്ഷൻ ചടങ്ങുകൾ... അഥവാ പരിപാടികൾ...(ഒക്കെ നിന്നോ/നിർത്തിയോ. അതോയിനി അടുത്ത ഇലക്ഷന് വേണ്ടി വെച്ചിരിക്കുന്നു എന്നതരത്തിൽ നിശ്ശബ്ദതയിലോ)
കൂടാതെ പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരും തിരുവനന്തപുരത്തുമൊക്കെ..നിയുക്ത--മന്ത്രിമാരെ വരെയാക്കി വരച്ചു കാട്ടുക !
കൂടാതെ..
സരസമായും സഭ്യമായും സർഗ്ഗാത്മകമായും സാംസ്കാരികഭദ്രതയോടെയും
നന്നായി സത്യസന്ധമായി സംസാരിക്കാൻ....
സംവദിക്കാൻ...
പ്രസംഗിക്കാൻ നല്ല മലയാളം ആവശ്യമാണ്.
അതുള്ളവരെ കണ്ടെത്തി മുന്നോട്ട് കൊണ്ടുവരണം.(അല്ലാതെ അവരുടെ തലയിൽ മുണ്ട് ഇട്ടിട്ട് ചില 3rd റേറ്റ് സിനിമാ നടന്മാർ കാട്ടുന്ന സൂപ്പർ സ്റ്റാർ പരിവേഷം ഒന്നും കാട്ടണ്ട. അതിന് പറ്റിയ/ഷേപ്പ് ആയ ഒന്നിനേം ഇപ്പോൾ എടുത്ത് പറയാനില്ല)
തത്സമയ മൊഴിമാറ്റം/തർജ്ജമ നടത്താൻ പ്രാപ്തി ഉള്ളവരെ കണ്ടെത്തുക.
വരട്ടെ.. പുതിയ താമരമൊട്ടുകൾ👍
ഇനിയും വൈകിയിട്ടില്ല !
ഔചിത്യ ബോധത്തോടെ പ്രതിപക്ഷത്തെയും കൂടെ കൂട്ടുന്ന തരത്തിൽ ആരാലും അവമതിപ്പ് ഉണ്ടാക്കാതെയുള്ള....പ്രവർത്തനം ഉണ്ടാകണം.
അർപ്പണം. സമർപ്പണം ഒക്കെ വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും ഉണ്ടാകണം.
മോടിയുള്ള മോഡിഭാരതം..
അഥവാ മോഡിഫൈഡ് ഭാരതം എന്ന ചിന്തയോടെ
മോഡിജിക്ക്, മോഡിജിയുടെ ദർശനങ്ങൾക്ക് പിന്തുണ നൽകാൻ..ഉപകാരപ്പെടാൻ
ശ്രീ. adv. ജയസൂര്യയുടെ ഈ ഉദ്യമം
ഉപയോഗപ്പെടണം.
ഉറപ്പായും ഉപയോഗപ്പെടും.
അങ്ങനെ
ഉപയോഗപ്പെടട്ടെ എന്ന് പ്രത്യാശിക്കുന്നു.
Ref:
https://youtu.be/RlIiOCwdfy8
Comments