പിച്ചാത്തിക്കല്ല കുറ്റം; പണിക്കാർക്കാ

മുഖം നോക്കാതെ ആരെയും കൈകാര്യം ചെയ്യും.
ഒ ആയിക്കോ !

വീണ്ടും കാണണം, കാണേണ്ടിവരും
എന്ന ചിന്ത അശേഷമില്ല.
ഒ ആയിക്കോ !

പറന്നുപോകുന്ന കാക്കയെ പോലും
ഒരുനാൾ വേണ്ടിവരും
എന്ന ഔചിത്യബോധം ഒട്ടും ഇല്ല.
ഓ ആയിക്കോ !

ഒക്കെ ഓവറാക്കി ചളമാക്കും.
പിന്നീട് എവിടുന്നോ ആ ദാസനും വിജയനും വാങ്ങിയ കൂളിംഗ് ഗ്ലാസ്സും വെപ്പുതാടിയും വെച്ച് "അത് ഞങ്ങളല്ല സാർ", "അങ്ങനെയല്ല ഞങ്ങളുടെ ഗർഭം" എന്നും പറഞ്ഞ് ലേലുഹള്ളി ...
ഓ അതും ആയിക്കോ !

ഞാനറിയുന്ന (നേരിട്ടല്ലാതെയാണെങ്കിൽ പോലും) തന്തക്ക് പിറക്കാത്ത ഒരു നാറി കരുതി എന്നെ ഒന്ന് താങ്ങിയാൽ അവന്റെത് മാത്രമെന്ന് പാർട്ടി ആശയങ്ങൾ/ചിന്തകൾ വളർന്നുവെന്ന്.
അഥവാ വളരുമെന്ന്.

ഇതുതന്നെയേ ആ ഗോപിക്കും പറ്റിയുള്ളൂ
അവിടെ വെറുപ്പിച്ചാൽ, അവിടെയുള്ളവരുടെ അന്നം മുട്ടിയാൽ..മുട്ടിച്ചാൽ.. അതിന് കാരണക്കാർ ആകുന്നവർക്ക് വീണ്ടും എവിടെയെങ്കിലും ജയിച്ചുകേറാം എന്ന് !
അതിനിത് ഒളിമ്പിക്‌സ് ഒന്നുമല്ലല്ലോ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടാൻ.
ജനവിധി അല്ലേ.
രാജകല്പന ഒന്നും അല്ലല്ലോ.

ജനസമ്മതി ജനഹിതം ജനസേവനം ഇതിനൊക്കെ ചില do's & dont's ഉണ്ട്.
പ്രത്യേകിച്ച് പഠിക്കാനൊന്നുമില്ല. അതിനൊന്നും 242 മാർക്കോ
വലിയ/ചീമേലെ പഠിത്തമോ ബിരുദങ്ങളോ വേണ്ടാതാനും.
ഈ വിധ 'വെറുപ്പിക്കൽസ്' ഒന്നൊഴിവാക്കിയാൽ മതി.

ഇന്ന് ഇപ്പറഞ്ഞ നിലയിൽ വളർന്നുവരുന്ന ഒരു കേരളനേതാവിനെ വ്യക്തിപരമായ ഞാനറിയുന്നുണ്ട്. പക്ഷെ അയാൾ ബിജെപിയിൽ അല്ലാ.

പ്രത്യക്ഷത്തിൽ ദീര്ഘവീക്ഷണത്തോട് കൂടിയുള്ള മര്യാദയും നടപ്പും ഭാഷയും  പരിസരബോധവും രാഷ്ട്രീയപക്വതയും ശരീരഭാഷയും ഉൾക്കൊണ്ടു പ്രവൃത്തിക്കുന്ന ശൈലി. ഒരുപക്ഷേ, അദ്ദേഹത്തിന്റ് ജനസ്നേഹി ആയിരുന്ന പിതാവിൽ നിന്നും പകർന്നുകിട്ടിയ ഗുണം. അഥവാ അനുഗ്രഹം.
അതാണല്ലോ വേണ്ടത്. "നൂലേ പോൽ ചേലൈ; തായേ/തന്തയെപ്പോൽ പിള്ളൈ".

നേരിട്ടറിയാത്ത മറ്റുള്ളവരെ കേറി prefix ഇടുന്നവർ അവരുടെ സ്വന്തം പിതാവിന്റെ ഗുണമാണ് കാട്ടുന്നത് എന്ന്
ഇനി പറയേണ്ടല്ലോ !

ഇങ്ങനെ ഗുഗ്വാ വിളിക്കുന്ന "പുന്നരമക്കൾ" പാർട്ടിയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുക മാത്രമല്ല, സ്വന്തം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ മുഖത്ത് കരിവാരി തേക്കുകകൂടിയുമാണ്.

അവരറിയുന്നില്ല..
അവരെന്താണ് ചെയ്യുന്നതെന്ന്.

"വണ്ടേ നീ തുലയുന്നു;
വിളക്കും കെടുത്തുന്നു" എന്ന കവിവാക്യം തികച്ചും അനുയോജ്യം.
ഇനിയിതിപ്പോൾ ചൊറിയുമ്പോൾ അറിയും

#കുളത്തിൽ ചാടിയാൽ പായലുവാരാം.
വോട്ട് വാരാൻ കിട്ടില്ല.
എന്ന് ആർക്കും ഇപ്പോളും മനസ്സിലായില്ല.

പിച്ചാത്തിക്ക് കുറ്റം പറയുന്ന അറവുകാർക്ക്
നേരം ഇനിയും വെളുത്തിട്ടില്ല. വെളുക്കില്ല.

#മ്ലേച്ഛന്മാർ
#വിഡ്ഢികൾ
#മന്ദബുദ്ധികൾ
#ഊളകൾ
#കൂതറകൾ
എന്നറിയപ്പെടാൻ വിധിക്കപ്പെട്ടവർ

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔