ലക്ഷ്യമാണ് പ്രധാനം; വാശിയല്ല

"മന്ത്രിസഭ വലിച്ച് താഴെയിടും"
"ശഹീദ് ഭഗത് സിംഗൻ"
"15 ലക്ഷത്തിൽ" നാട്ടുകാർ ചോദിച്ച ചോദ്യത്തിന് ശരിയായി വിശദീകരിക്കാതെയുള്ള ബ ബ ബ

"മുജ്ഹേ യഹാം ആനെ മേ ദേർ ലഗാ, ഉസ്‌കെലിയെ മേ ക്ഷമാ ചാഹ്താ ഹും"
തർജ്ജമ പറയണോ .. 😏🥴😂

അതുപോലെ തിരോന്തരത്തെ വിദ്വാനായ  ഒരാളുടെ, ഇംളിഷ് സ്പീക്കിംഗ്.. സ്പീക്കിങ് കോഴ്സ് !😢

ബീഫിനെതിരെ പ്രസംഗിച്ചിട്ട് സ്ഥാനാർത്ഥി തന്നെ bdf ഉം കറിയും വീട്ടുകാരിൽ നിന്ന് പാർസൽ വാങ്ങി പോകുന്നു. അതവർ ബുദ്ധിപൂർവം ക്യാമറയിൽ പകർത്തിയത് വൈറൽ ആകുന്നു.

മറ്റുചിലർ ഹോട്ടലിൽ തന്നെ ഇരുന്ന് ബീഫ് ഉള്ളി  വീശിയിട്ട് ചിത്രം വൈറൽ ആകുന്നു. പേരിന് prefix ആക്കുന്നു.

പെട്ടെന്ന് ഒരാളുടെ പേര് short form ൽ ചെറുതാക്കുന്നു. ബാലറ്റിൽ വരാനിടയാവാത്ത പേരിൽ ഫ്ലെക്സും ...ഉടായിപ്പും..

ഇനിയുമുണ്ട്
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് ഒരു കുളം വൃത്തിയാക്കാൻ ആയിരുന്നോ എന്ന് തോന്നിപ്പിക്കും വിധം ചക്കപ്പുഴുക്ക് തിന്നും മുമ്പ് ക്യാമറക്ക് പോസ് ചെയ്ത് കുളത്തിൽ ചാടുന്നു. പായൽ വാരുന്നു.

ചിലർ ഫോണിലൂടെ ആരെയെങ്കിലും ശാസിക്കുന്നതുപോലെ പരസ്യമായി പ്രചാരണവാഹനത്തിൽ നിന്ന് മൈക്കിലൂടെ ഗുഗ്വാ വിളിക്കുന്നു

ചിലർ കെട്ടിപ്പിടിക്കുന്നു... ഉമ്മവെക്കുന്നു..

രാഷ്ട്രീയ പക്വത ഇല്ലായ്‌മ. അഥവാ അതിലുള്ള പരിചയമോ പരിശീലനമോ ഇല്ലായ്മ ..

വാശിയല്ല
ലക്ഷ്യമാണ് പ്രധാനം
Election management അതറിയുന്നവരെ കൊണ്ട് ചെയ്യിക്കുക.

ഒപ്പം
കൂടെ നിൽക്കുന്നവർ തന്നെ ചതിക്കുക, മത്സരിക്കുക, നടക്കുമ്പോൾ കാലിൽ ചവിട്ടുക

ഇങ്ങനെ അവമതിപ്പ് ഉണ്ടാക്കുന്ന കുറെ ഊളത്തരം വിളിച്ചുപറഞ്ഞാലൊ കാട്ടിക്കൂട്ടിയാലോ കേരളത്തിലെ വോട്ടർമാർക്ക് ഏശില്ല.
അവർ "തമ്മിൽ ഭേദം തൊമ്മൻ" എന്ന നിലപാട്/പോളിസി പ്രാദേശികമായി എടുത്തു.
പിന്നെ, അവരോട് വ്യക്തിപരമായ അഭിപ്രായം ചോദിച്ചാൽ മോദിക്ക് തന്നെയാണ് സമ്മതം.
പക്ഷെ, ഇവരാരും മോദിക്ക് പഠിച്ച സ്വഭാവം കാട്ടിയില്ലല്ലോ

ഇനിയും വരും
2021, 24
ഇപ്പഴേ ഓർത്താൽ..
അതനുസരിച്ച്
പ്രവർത്തിച്ചാൽ നന്ന്

അല്ലെങ്കിൽ അപ്പോഴും സ്വാഹ

https://youtu.be/aJRSsm0iImg

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔