തീമഴ തന്നെ വേണം

അവകാശങ്ങളെക്കാൾ വലുത് അഭിമാനവും സമാധാനവുമാണ്...
ഉണ്ടോ അതവർക്ക്...

സാധുക്കളെ പറഞ്ഞുപറ്റിക്കുന്ന വിശ്വാസിസമൂഹം...ഇത്തരം അധഃപതനങ്ങളിലൂടെയായിരുന്നു ഇതുവരെ സഞ്ചരിച്ചത് എന്നറിയുമ്പോൾ അതിയായ ദുഃഖവും ഖേദവും അതിലുമൊക്കെ ഉപരിയായി നാണക്കേടും തോന്നുന്നു.

ദൈവമേ...ഞാനുൾപ്പെടുന്ന മനുഷ്യജീവികളുടെ ജീവിതം ഇത്ര ദുസ്സഹമോ..
അതും..ഒരു ജനാധിപത്യ രാഷ്ട്രത്തിൽ...

രാജന്മാർ..
നമ്പിനാരായണന്മാർ..
നീനുമാർ...
രമമാർ...
ഇപ്പോഴിതാ കന്യാസ്ത്രീകൾ...

ഇതൊക്കെ എന്നൊന്ന് അവസാനിക്കും..

അതും ഇവിടെ പോലീസുപോലെയും..
കോടതിപോലെയും ഉള്ള സംവിധാനങ്ങൾ...
ഒക്കെ ഉണ്ടായിട്ടും.. !?

ഓരോ അഞ്ചുവർഷത്തിലും അതാതുകാലത്തിലെ പതിവുകണക്കുപോലെ അഥവാ ഏതോ സർക്കസ് സർവിസ് പോലെ...എല്ലാജാതി-മത-രാഷ്ട്രീയക്കാരാലും എന്നപടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ...ഉണ്ടായിട്ടും ??!

ബാധ്യതകൾ കൂടിവരികയാണല്ലോ ദൈവമേ...😢😢

എന്നാണ് അങ്ങ് ആ തീമഴ പെയ്യിക്കുക...
എങ്കിൽ
ഒന്ന് വേഗമാവട്ടെ തമ്പുരാനെ...നിന്തിരുവടിയെ 👍👌🙏🙏🙌

Ref:
https://youtu.be/hLx7-3UlyZo

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔