ദൈവത്തിന്റെ സ്വന്തം മനോരോഗികളോ അതോ മണ്ടന്മാരോ,🤦🙆

വിഷയം വാഹനസുരക്ഷ
അല്ലെങ്കിൽ യാത്രാസുരക്ഷ.

എന്നാൽ..
ഇതൊക്കെ പറഞ്ഞതിന് എത്ര dislike കിട്ടി എന്ന് കണ്ടുവോ..
197:39 !!?

ഏതെങ്കിലും തരത്തിലുള്ള ബോധവൽക്കരണമാണെങ്കിലും  ഇഷ്ടപ്പെടാത്ത.....

വിഷയം സ്വന്തം സുരക്ഷ ആണെങ്കിലും...ചെവിക്കൊള്ളില്ല എന്ന അതീവ വാശിയുള്ള ഒരു സമൂഹം...അതേ 75:25 എന്ന അനുപാതത്തിൽ നമ്മുടെ രാജ്യത്ത്, സമൂഹത്തിൽ, എന്തിന് കുടുംബത്തിൽ പോലും ഉണ്ടായിക്കാണുന്നു !🤦

പിതാവിനെ അനുസരിക്കുന്നത് പോയിട്ട്, പിതാവിന് പണി കൊടുക്കുന്ന മക്കൾ...ഈ പറയുന്ന ഞാനടക്കം കണ്ടും കൊണ്ടും വരികയാണ്.

Give&Take എന്ന ഇപ്പോഴത്തെ നമ്മുടെ കച്ചവട സംസ്കാരം അടിച്ചേൽപ്പിക്കുന്ന മൽസര വിദ്യാഭാസം...ആഭാസം... മാറിയിട്ട്..മൂല്യാധിഷ്ഠിതവിദ്യാഭ്യാസം തിരികെ കൊണ്ടുവരണം.

ഇല്ലെങ്കിൽ...എന്തിനും ഏതിനും എവിടെയും ആരെയും തെറിവിളിക്കുന്ന.. ചീത്തപറയുന്ന...അസഹിഷ്ണുത കാട്ടുന്ന... പറ്റുന്നപക്ഷം കൈകാര്യവും ചെയ്യുന്ന ഒരു സമൂഹം വളർന്നുവരുന്നത്...ഒരുപക്ഷേ നമുക്ക്...ഈ തലമുറയിൽ വെച്ചുതന്നെ കാണേണ്ടിവരും. ഉറപ്പാ 🗣️💆

Ref:
https://youtu.be/VIlZ-cGzVr8

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔