അപ്പനേക്കാളിഷ്ടം അമ്മച്ചിയുടെ കാമുകനെ

എല്ലാത്തിലും രാഷ്ട്രീയമുതലെടുപ്പ്...!!

രക്ഷാപ്രവർത്തനങ്ങളിൽ പോലും രാഷ്ട്രീയതിമിരം. സേനയെ പൂർണമായി പ്രയോജനപ്പെടുത്താഞ്ഞവരുടെ അതീവ കുശാഗ്ര/അതിബുദ്ധി മനസ്സിലാക്കാൻ മാഹിയിലോ പിണറായിയിലോ ജനിക്കേണ്ട.

അതിനേക്കാൾ ബിസിനസ് അറിയാവുന്നവരാണ് ഇപ്പോൾ ഡെൽഹിലയിലുമുള്ളത്. അവരെ പറ്റിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടാ.
ഇതുവരെ അഴിമതിയുടെ കറ പുരളാത്ത നേരായ ഭരണം സ്തുത്യർഹമായ രീതിയിൽ അവർ കാഴ്ച വെക്കുന്നു.
അത് കേരളത്തിലെ/മാധ്യമങ്ങളിലും/സമൂഹമാധ്യമങ്ങളിലും ഉള്ള ചില കവലചട്ടമ്പികൾ/വായാടികൾ ഒഴിച്ച് ലോകത്തിന് മുഴുവനും അറിയാം. അവരൊക്കെയത് അംഗീകരിക്കുന്നുമുണ്ട്.

ജനനന്മ'ക്കെന്ന് പറഞ്ഞ് മുഖംമൂടി ധരിച്ചിട്ടുള്ളവരുടെ ചില പ്രധാനപ്രതിനിധികൾ പോലും ദുരന്തമുഖത്തുനിന്നും രായ്ക്കുരാമാനം നേരിട്ട് ജർമനിയിലേക്ക് വിമാനം കേറുന്ന അവസ്‌ഥ നില നിൽക്കെ,
കാശുവാങ്ങി ചിലർ ചിലരുടെ പെട്ടീലിട്ടാൽ ദുരിതാശ്വാസം/ദുരന്തനിവാരണം ഒക്കെ ആകുമോ...
എന്ന ആശങ്ക ചിന്തിച്ചുപ്രവർത്തിക്കുന്ന ജനങ്ങളിലും ആ പ്രതിബദ്ധത അവരാൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാരിനും ഉണ്ടെങ്കിൽ അതിൽ തെറ്റ് പറയാനാകില്ല.

പണത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ. അതിന് നിയന്ത്രണം ചില പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്നത് വ്യക്തിപരമായ മുതലെടുപ്പുകൾ ഒഴിവാക്കുന്നതിന് തടയുന്നതിന് ഉപകരിക്കും.

പലരും പുര വേവുമ്പോൾ വാഴ വെട്ടാൻ അതിസമർത്ഥരാണ് എന്ന കാര്യം വിസ്മരിക്കാനാകില്ല. സ്വകാര്യ ഉപയോഗത്തിലേക്ക്
നോട്ടെണ്ണൽ യന്ത്രം വരെയുള്ള ധനമന്ത്രിമാർ പോലും ഉണ്ടായിരുന്ന നാടാണിത് !
ഭാഗ്യമായി..അന്ന് നോട്ടുബന്ധി സംഭവിച്ചത്.

ഇപ്പോഴുള്ള ക്യാമ്പുകളിൽ ജനങ്ങളിൽനിന്നും സന്നദ്ധസംഘടനകളിൽ നിന്നും കിട്ടിവരുന്ന അനവധി സഹായങ്ങൾ/in kind/in lieu of money ആയിട്ടുള്ളതാണ് പ്രയോറിട്ടി. സർക്കാർ ജീവനക്കാർ പഴയതിൽ നിന്നും വ്യത്യസ്‌തമായി സ്വയം സന്നദ്ധതയോടെ  കൂടുതൽ സമയവും സാന്നിദ്ധ്യവും കൃത്യനിർവഹണത്തിനായി മാറ്റിവെച്ചിരിക്കുന്നു.

ഇനി വെള്ളം താണ് എല്ലാം  നോർമൽ ആകുമ്പോഴേക്ക്.. അവരെ പുനരധിവസിപ്പിക്കണം.
അതിനുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങൾ വേണം. അതെങ്കിലും കേന്ദ്ര സംസ്‌ഥാന കൂട്ടായ്മയിൽ  പുരോഗമിക്കട്ടെ.

വെറുതെ കേന്ദ്രത്തിനിട്ട് പണിഞ്ഞ്...വെറുപ്പിക്കൽസ് നടത്തിയിട്ട്..പിന്നീട് ലേലുഹല്ലി പറയേണ്ട അവസ്ഥ ഉണ്ടാകരുത്. ആരുമത് ഉണ്ടാക്കരുത്.

വെറുപ്പിക്കൽസ് യുഗം കഴിഞ്ഞു.ഇനിയുള്ള കാലം ആർക്കും ഒറ്റക്ക് നിലനിൽക്കാനാകില്ല.

സഹജീവിത്വം
സഹവർത്തിത്വം
സഹകരണം എന്നിവയാണ് ഏക നല്ലവഴി.

അതുകൊണ്ട് തെറ്റായ പ്രചാരണങ്ങൾ നടത്തി  വെറുപ്പിക്കാനല്ല..ഏവർക്കും
നല്ലയാത്ര തുടരാൻ നല്ലവഴി തന്നെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കൂ.


ഒന്ന് മറന്നു...

"അച്ഛനേക്കാൾ വലുത് അമ്മേടെ കാമുകൻ" എന്ന് തോന്നിപ്പിക്കുന്ന...വിളിച്ചുപറയുന്ന ഒരു തലക്കെട്ടും.. അയ്യട ..ഒരു മുഖപടവും.

എന്തര് സമസ്കാരമെടെയിതൊക്കെ. കാഷ്ഠം!

എന്തരോ എന്തോ
Ref:
https://youtu.be/O97jfXm-2x0

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔