"വിശസനം സുഖികൾക്ക് വിജ്ഞാനമേകും"

ബാക്കിയുള്ള മലകളും മരങ്ങളും ശരിപ്പെടുത്തി....പുഴയിലെ മണല് വറ്റിച്ച് നഗരത്തിൽ ആർക്കും വേണ്ടാത്ത ലക്ഷക്കണക്കിന് ഫ്ലാറ്റുകളും വില്ലകളും എത്രയും പെട്ടെന്ന്  ഉണ്ടാക്കണം. നമ്മുടെ പാർട്ടി സർക്കാർ ഇരിക്കുമ്പോൾ...നമുക്ക് വേണം എല്ലാം. പരമാവധി മുതലാളികളുടെ പണത്തിന്റെ ഒരു വലിയ പങ്ക് വാങ്ങി എന്റെ മക്കളെയും കൊച്ചുമക്കളെയും ഭാര്യമാരെയും സുഖിപ്പിക്കണം. കൊട്ടാരങ്ങൾ ഉണ്ടാക്കി താമസിപ്പിക്കണം.

എന്തോന്ന് കേരളം...തമിഴ്നാട്ടിലും..
രാജസ്ഥാനിലും മധ്യപ്രദേശിലും എന്തിന് ബംഗാളിലും വരെ ജില്ല കണക്കിന് വസ്തുവകകൾ...ഫാം ഹൗസുകൾ വാങ്ങി കൂട്ടുന്നുണ്ടല്ലോ!
ഇനിയും വാങ്ങി..വാങ്ങി കൂട്ടട്ടെ...
സുഖിക്കട്ടെ.

വിശ്വാസികൾ ഇട്ടേച്ചുപോയാലും മതങ്ങളും ആരാധനാലയങ്ങളും..മലകളും കുന്നുകളും ..പറമ്പുകളും ഒക്കെ വാങ്ങിക്കൂട്ടി വളരട്ടെ. വലിയ വലിയ കെട്ടിടങ്ങൾ "ദൈവങ്ങൾക്ക് ഉറങ്ങാൻ വേണ്ടി" ഉണ്ടാകട്ടെ...ഉണ്ടാക്കട്ടെ.

പ്രകൃതിയും ഇങ്ങനെ സുഖിക്കട്ടെ.. സുഖിപ്പിക്കട്ടെ...
എല്ലാർക്കും പണി കൊടുക്കട്ടെ..
പണി കിട്ടട്ടെ...

അതെ..
ജാതി മത രാഷ്ട്രീയ ഭേദമെന്യേ..

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔