മല മലയായി നിൽക്കട്ടെ

In reply to the said video..
My comments..

satheesh c: " ഒരു സുപ്രഭാതത്തിൽ പണം പൂത്തു പെരുത്തവന് അവിടെയും ഇവിടെയും ഇവിടെ വേണമെങ്കിലും ആർത്തി പണ്ടാരമടിച്ച് എത്ര വേണമെങ്കിലും ഭൂമിയോ വീടുകളോ വാങ്ങിക്കൂട്ടാൻ... കയ്യാളാൻ ഉതകുന്ന ...പത്രക്കാരുടെയും/ഇന്റർനെറ്റ് വഴിയുള്ളതുമായ റിയൽ എസ്റ്റേറ്റ് ക്ലാസിഫൈഡ് പെയ്ഡ് ന്യൂസ് എന്ന് നിലക്കുന്നുവോ.. നിർത്തുന്നുവോ...അന്ന് തീരും കുറെയെണ്ണത്തിന്റെ സൂക്കേഡ്.

കിടപ്പാടം ഉള്ളവനും മറ്റൊന്ന്  വേണ്ടാത്തവനും ആർത്തി പെരുത്ത് ഭ്രാന്ത് ആയിരിക്കുകയാണ്.

തിരുവനന്തപുരത്ത് കുടുംബവും തറവാടും..സ്വത്തും ഉണ്ടെങ്കിലും....കണ്ണൂര് ..ഇരിട്ടിയിൽ പോയി രണ്ടേക്കർ വാങ്ങും. പത്രത്തിൽ കണ്ടു. ലാഭത്തിന് ഭൂമി..!

അമേരിക്കയിലും ഓസ്‌ട്രേലിയയിലും ലണ്ടനിലും കിടക്കുന്നവന്...സ്ഥിരതാമസമാക്കിയവനും ഏക്കറുകണക്കിന് ഭൂമി ...വില്ലകൾ...ഫ്ലാറ്റുകൾ അവരുടെയൊക്കെ "വീട്ടിൽ" ഇന്റർനെറ്റ് വഴി  എത്തിച്ചുകൊടുക്കുകയാണല്ലോ!!?
ആധാരം രജിസ്റ്റർ ചെയ്യാൻ പോലും(അതിന് പോലും) അവർക്ക് ഇവിടെ വരേണ്ട കാര്യമില്ല.  സ്വന്തം സ്ഥലം കാണാൻ അവർക്ക് അവിടെയിരുന്ന് ഗൂഗിൾ മാപ്പ് സെർച്ച് ചെയ്താൽ മതി. എത്ര തെങ്ങ് കായ്ച്ചു എന്നും കാണാം..!!👶🙊🙊

ഏതാണ്ട് 2000₹ മാത്രം sqft ഉള്ളപ്പോൾ...പത്രം വഴി 6900...അതുക്കും മേലെ... ഒരു നാലാം ക്ലസ് പോലും പാസാകാത്ത മാമ(ബ്രോക്കർ) വിചാരിച്ചാൽ പിടിച്ചേല്പിക്കാം.

2005ൽ വെറും 3000₹ വെച്ച്  സെന്റിന് ചേർത്തല ഭാഗത്ത്‌..ഒരു വീട് വെക്കാൻ പത്തോ ഇരുപതോ സെന്റ് പറമ്പ്/സ്ഥലം കിട്ടുമായിരുന്നു.

ഇന്ന് പാടം പോലും കല്ലിട്ട് അതിർത്തി തിരിച്ച്.....ഒന്നേകാൽ...ഒന്നേമുക്കാൽ...രണ്ടേമുക്കാൽ... എന്നിങ്ങനെ "ഫ്‌ളോട്ട്" (ഒരക്ഷരം പറയാനോ വായിക്കാനോ എഴുതാനോ അറിയാത്തവരാണ് പിന്നണിയിലുള്ള മിക്കതും!~) വിൽക്കുന്നു. വിൽക്കാൻ വെച്ചിരിക്കുന്നു.

എങ്ങനെ കുട്ടനാട്ടിൽ വെള്ളം കേറാതിരിക്കും..
കയറിയാൽ പിന്നെയെങ്ങനെ അതൊക്കെ ഇറങ്ങും..
തൊട്ടടുത്ത രണ്ടേമുക്കാൽ സെന്റ് പറമ്പ് (*ഫ്‌ളോട്ട്😹😹) 50 ലോഡ് കിഴക്കൻമല മണ്ണ് കൊണ്ടിട്ട് ഉയർത്തിയിരിക്കുകയാണ്. വലിയ വീട് ഉണ്ടാക്കി നാട്ടുകാരെ പേടിപ്പിക്കുവാൻ...അല്ലെങ്കിൽ കാണിക്കുവാനുള്ള ആർത്തി..പെരുത്ത പണ്ടാരങ്ങൾ.

ജനാധിപത്യ രാജ്യം ആയതുകൊണ്ട്...എല്ലാ നടപടികളും...അളക്കാനും....മുറിക്കാനും...നിറക്കാനും എത്രവേണമെങ്കിലും...എവിടെ... എങ്ങനെ വേണമെങ്കിലും..എന്തും...സാധിപ്പിച്ചുകൊടുക്കാൻ.....സാധിപ്പിച്ചുകൊടുക്കുന്ന മുന്നണി സംവിധാനങ്ങൾ ഒരുവശത്ത്...'സത്യസന്ധരായ' ഉദ്യോഗസ്ഥർ മറുവശത്ത്, എല്ലാം 'അറിയേണ്ടത് പോലെ' അറിയുന്ന.. മിക്കവാറും എല്ലാ ടൌൺ പ്ലാനിംഗ് കമ്മിറ്റികളും.. അങ്ങനെ കൂറകൾക്ക് ഇവിടെ ഒട്ടും കുറവില്ല..

അനുഭവിക്കട്ടെ..
ഇത് അവസാനമല്ല..
ഇതിന് അവസാനമില്ലെങ്കിൽ...അടുത്തവർഷം രണ്ടാം ഇന്നിംഗ്സ് ഉണ്ടാകും.

ഇത് ഭൂമിയാണ്
പ്രകൃതിയാണ്..
അതിനെ ഒതുക്കാൻ.. ജാതി..മതം..കൈക്കൂലി.. രാഷ്ട്രീയം ഒന്നും മതിയാകില്ല."

എന്ന്,
-pratheepgnayar@gmail.com



Ref:
https://youtu.be/DLdxv44Vkls

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔