മലയാളം പറഞ്ഞോ. ഹിന്ദി മനസ്സിലാക്ക്. ഇത് ഇന്ത്യയാണ്

"കേരളമെന്നുകേട്ടാൽ
അഭിമാനപൂരിതമാകണം അന്തരംഗം;
ഭാരതമെന്നുകേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ" -ശ്രീ.വള്ളത്തോൾ നാരായണമേനോൻ എഴുതിയ വരികൾ ആരെങ്കിലും ഓർക്കുന്നുണ്ടോ..ആവോ..
എവടെ.. രാഷ്ട്രീയമല്ല..
വള്ളത്തോളിന്റെ ജാതി..മതം..രാഷ്ട്രീയം..ഒക്കെ നോക്കിയല്ലേ... ഇന്നുള്ളവർ അതൊക്കെയോർക്കൂ..

ഇനി അതല്ലാ.. അഥവാ ഉണ്ടെങ്കിൽ...
ഭാരതം എന്ന് കേട്ടാൽ ആദ്യം  തിളക്കട്ടെ...
മുമ്പൊന്നും ഇല്ലാത്തത്ര അളവിൽ പല പരിഗണനകൾ  കിട്ടി. ഇപ്പോൾ കിട്ടുന്നുമുണ്ട്. അതിന്നിവിടുന്നൊരു എംപിയെ പോലും വിടാൻ  നുമ്മക്കടെ വർഗീയത ഇല്ലാത്ത കൊലപാതക രാഷ്ട്രീയം കയ്യാളുന്ന  കരക്കാർ അഥവാ എതിർപ്പിന്റെയും വെറുപ്പിക്കലിന്റെയും മാത്രം  രാഷ്ട്രീയപ്രബുദ്ധതയുടെ അതിപ്രസരം കൊണ്ട് തിമിരം ബാധിച്ച നാട്ടുകാർ അദ്ധ്വാനിച്ചില്ല.
എന്നിട്ടും കിട്ടി..
ഒരു മന്ത്രി..
മൂന്ന് എംപിമാർ..

കൂൾ.. !!

എന്തിനും ഏതിനും കേറി എതിർക്കുകയും കൂടാതെ അണികളെ ഇളക്കി  തെറിവിളിച്ചിട്ട്....വിളിപ്പിച്ചിട്ട്.. കേരളത്തിന് മാത്രമായി അങ്ങനെ  അഭിമാനിക്കാനാകുമോ..

റൊട്ടിയും ഡാലും ഗീയും  മാത്രമല്ല..ഡൽഹിയിലുള്ളവരും...അരിയാഹാരം കഴിക്കാറുണ്ട്..
ബുദ്ധി തെളിഞ്ഞെങ്കിൽ ഒന്ന് സ്വയം ചോദീര്..
ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കണമായിരുന്നോ.. അതോ മുറിക്കണോ..

ആദ്യം അത് തീരുമാനിക്ക്..
എന്നിട്ട് അത് തിളക്കട്ടെ.. ഞരമ്പുകളിൽ...

2019 ലും ഇടതുവലതു സമ്പൂർണ്ണ കൂട്ടായ്മ ഉണ്ടാക്കി...ബിജെപി യെ(മോഡിയെ) 20 സീറ്റിൽ മാത്രം തോൽപിക്കണം.
ഉശിര് കാട്ടിക്കൊടുക്കണം.

എന്നിട്ട്...അവിടെ പോയി മലയാളം പറയണം. അവര് ഇങ്ങോട്ട് ഹിന്ദി പഠിപ്പിച്ചുതരും.
😁😁😁😉

Ref
https://youtu.be/CoMlqKtBQAE

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔