മതിയേ മതി...ഈ ദർശനം!

ബഹുമാനപ്പെട്ട ഭാരതത്തിന്റെ പ്രഥമപൗരനുണ്ടായ ഈ അനുഭവം അതിയായി വേദനിപ്പിക്കുന്നു. സനാതനധർമ്മ ചിന്തകനും വിശ്വാസിയുമെന്ന നിലയിൽ ദുഃഖിപ്പിക്കുന്നു. അതിലുമുപരി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കെതിരെ ശക്തമായി സ്വധർമചിന്തയാൽ അപലപിക്കുന്നു.
ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട ഒരു പൗരൻ എന്ന നിലയിൽ പ്രതിഷേധിക്കുന്നു.
അവർക്കെതിരെ എത്രയും വേഗം ഉചിതമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒപ്പം..ചില നേർക്കാഴ്ചകൾ കൂടെ ഇതിനാൽ ഇവിടെ കുറിക്കട്ടെ.
കുറിക്കുന്നു...
അഥവാ കുറിക്കാതെ വയ്യ !!
പല ക്ഷേത്രങ്ങളിലും വിദേശികളുടെ അടിമകൾ ഇപ്പോഴുമുണ്ട് എന്ന സംശയം നില നിൽക്കുന്നു...അല്ലെങ്കിൽ വിദേശാധിപത്യത്തിന്റെ ചിങ്കിടികള് കേറിക്കൂടിയിട്ടുണ്ട്.

അവരുടെ ലക്ഷ്യം...അമ്പലങ്ങളിൽ വരുന്നവരെ...അവരുടെയും അടിമകളായി കാണുക... പരിഹസിക്കുക ! അലോസരപ്പെടുത്തുക...അതുവഴി അവരുടെ സന്ദർശനത്തെ  നിരുത്സാഹപ്പെടുത്തുക..
ഭക്തജനങ്ങൾക്കുമേൽ യതോരുകാരണവുമില്ലാതെ അട്ടഹസിക്കുക...
ക്ഷേത്ര ചൈതന്യത്തെ തൃണവൽഗണിച്ച് ഒച്ചയും മറ്റ് വിഷയങ്ങൾ സംസാരിച്ച് ക്ഷേത്രാന്തരീക്ഷം മലിനപ്പെടുത്തുക..എന്നതൊക്കെയാണ്.

ഞാൻ എന്നെ നിർത്തി...ഇപ്പോൾ അങ്ങനെ പോകാറില്ല..പ്രത്യേകിച്ച് മഹാക്ഷേത്രങ്ങളിലേക്ക്.
പേടിയാണ്. അവിടെനിന്നും പ്രത്യേകിച്ച് നേടാനൊന്നുമില്ലെങ്കിലും
എങ്ങാനും ഉള്ള അഭിമാനവും കൂടി നഷ്ടപ്പെട്ടാലോ..

പോയാലോ.. പൂണൂല് ഉണ്ടേൽ കാട്ടണം. ചിലർക്ക് കാണണം. അതായത് ഉടുപ്പ് ഊരി കാട്ടണം...എന്ന് വ്യംഗ്യം! കാട്ടാൻ അതെനിക്കില്ല.
ഉടുപ്പ് ഊരിയിട്ട് ഒന്നോ രണ്ടോ പുതപ്പ് പുതച്ചാലും വിഷയമല്ല(എന്നാൽ പിന്നെ ഉടുപ്പ് എന്തിനാണ് ഊരുന്നത്. അതും മേൽവസ്ത്രം മാത്രമല്ലേ)
 "നമ്മടെ ആളല്ലേ" ...എന്നറിയുക..എന്നതാണ്  ഭരണ/കമ്മിറ്റിദേവതകളുടെ... ഒരിത്....എന്ന് തോന്നും വിധം!
ഛെ !

അടുത്തയിടെ തിരുപ്പതിയിൽ വരെയൊന്ന്  പോയി. അതും മതിയായി.
അതെ, മതിയേ മതി. 
ആദ്യം തന്നെ 300₹ ടിക്കറ്റ് ദർശനം!!
(അത് പിന്നെ പോട്ടെ. കാഴ്ചബംഗ്ലാവിൽ പോയാലും കാശുചിലവുണ്ടല്ലോ..ഏത് ?😉😁)
..ന്നാലും..
"നമ്മെയൊക്കെയും സൃഷ്ടിച്ച ദൈവത്തെ" ഒന്ന് കാണാൻ !!അതാലോചിച്ചാലേ വിഷമമുള്ളൂ.

എന്നിട്ടോ.. വഴിയിലങ്ങോളമുള്ള
Scanner, camera, metal detector ന്  ഒന്നും കണ്ടുപിടിക്കാനാവാത്തത് കൊണ്ടാവും...ഒരു പ്രത്യേക സ്ഥലത്ത് വെച്ച്...എന്റെയും മകന്റെയും ലിംഗത്തെ പോലും അവർ വെറുതെ വിട്ടില്ല !!
ചില കള്ളകുപ്പായമിട്ട  കിങ്കരന്മാർ അതിൽ തടവുന്നു. പരിശോധിക്കുന്നു..
പരിശോധിക്കുകയാണ് പോലും!? എന്ത്??
അവർക്കത് ഒരു സുഖം !!
എന്തോ...എന്നിട്ടവരുടെ മുഖത്ത് പരിഹാസഭാവത്തോടെയുള്ള ഒരു ചിരിയും. പെട്ടുപോയില്ലേ... ഫ'ഗവാനെ കാണാൻ പോയതിന്റെ ഫലം. നല്ലോണക്ക് അനുഭവിച്ചു.

സമാനതരത്തിലുള്ള നടപടി തൊട്ടടുത്തുള്ള കർട്ടൻ കൊണ്ട് കെട്ടിയ ഇരുട്ടുമുറിയിൽ ഒപ്പമുണ്ടായിരുന്ന പത്നിക്കും ഉണ്ടായി.

മതി.
ഇനി വല്ല പ്രധാനമന്ത്രിയോ..
പ്രസിഡന്റോ ...ചുരുങ്ങിയപക്ഷം vvip.. അല്ലേൽ vip ..ആയിട്ടെങ്കിലും ഒക്കെ പോയാൽ മതിയെന്ന് വിചാരിച്ച്...പടിയിറങ്ങി...

ഇനിയിപ്പോൾ അതും വേണ്ടാ.
തീരുമാനിച്ചു.
മതിയേ മതി🙏🙏


അവസാനമായി ഒരു ചോദ്യം കൂടി...
🗣️🎙️
#എന്തുവാടെയിത്...
യീ "ഊളകൾ" ഒരിക്കലും നന്നാകില്ലേ...അതോ നന്നാകാൻ അനുവദിക്കില്ലേ...

#സമ്മതമെങ്കിൽ
മറുപടി അയയ്ക്കൂ...
ലേഖകൻ സ്വന്തം അനുഭവങ്ങളിൽ അസ്വസ്ഥനാണ്.
pratheepgnayar@gmail.com

ഏവരും share ചെയ്യൂ.
ഈ ദുരവസ്‌ഥ മാറണം.


Ref:

https://youtu.be/gCoSxdvrSwg

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔