വാവലല്ല.. വില്ലൻ നാം തന്നെ...അഥവാ....നമ്മിൽ തന്നെ

ഇതിപ്പോ വാവലും മയിലും കുരങ്ങും ഒന്നുമാണ് കാരണം എന്ന് വിശ്വസിക്കുന്നില്ല.
വിശ്വസിക്കാൻ കഴിയില്ല.

വഴിതെറ്റിക്കുന്നത് വൃത്തിയില്ലായ്മ വൃത്തികെട്ട ജീവിതം..
വഴിമുട്ടിക്കുന്നത് സമയമില്ല എന്ന് പറഞ്ഞ് വഴിയിൽ കിട്ടുന്ന എന്തും വാങ്ങി വാരിതിന്നുന്ന ബുദ്ധിമോശം..ചിലർക്ക് അവരുടെ സ്വന്തം ഭക്ഷണം ഉണ്ടാക്കാനുള്ള മടി...ഒക്കെ തന്നെയല്ലേ..

ഭക്ഷണവും ഔഷധമാണ് .. ആരോഗ്യമാണ്..എന്ന് എത്രപേർ മനസ്സിലാക്കുന്നു...

"ഇഡ്ഡലി ഉണ്ടാക്കിയാൽ അതിന്റെയൊക്കെ തട്ടം കഴുകേണ്ടേ.."
ഒരു വീട്ടമ്മ പറഞ്ഞതാണ്...
ആ ഒരൊറ്റ നാറി മതി ആ കുടുംബത്തിന്റെ ആരോഗ്യം കുളം തോണ്ടാൻ !!😢

മറ്റൊരെണ്ണം(പരനാറി) പറയുന്നത് കേൾക്കൂ..
"ചോറ്‌ എങ്ങനേം ഉണ്ടാക്കാം. പക്ഷെ കറികൾ/കറി ഒക്കെ ഉണ്ടാക്കാൻ വലിയ പാടാണ്"

സ്വന്തം ഭക്ഷണത്തിന് മുൻതൂക്കം നൽകാത്തതിന്റെ കാരണമെന്ത് എന്ന് മനസ്സിലാകുന്നില്ല.

ഈ വക വൈറസുകളെ വേണം ആദ്യം സമൂഹത്തിൽ നിന്നും ആദ്യം തുരത്താൻ.

എന്നിട്ടോ...തീർന്നില്ല...
നേരം ഒന്ന് പുലരാൻ കാത്തിരിക്കും..
തൊട്ടടുത്ത് (ഇപ്പോൾ ഏതാണ്ട് എല്ലാ തെരുവുകളിലും സ്ഥാനം പിടിച്ചിട്ടുള്ള) ഉരുട്ടുവണ്ടി ഭക്ഷണപ്പുരകൾക്ക് മുന്നിലേക്ക്. 6₹ വിന് ഉഴുന്ന് വട ബോണ്ട...ഇങ്ങനെ..
ബെൽപുരി പാനിപൂരി സമൂസ ബൊട്ടാറ്റോ വട മുളക് ബാജി വഴുതനങ്ങ ബാജി മുട്ട ബാജി...

ഇത് ഒക്കെ ഉണ്ടാക്കുന്ന ആ  പെട്ടിവണ്ടിക്കാരെ കാണൂ.
ശ്രദ്ധിക്കൂ...ആദ്യം !😢

പല്ലുതേക്കാത്തവനും (വായ നിറച്ച് തമ്പാക്ക്) ഷേവ് ചെയ്യാത്തവനും കുണ്ടികഴുകാത്തവനും വാവിനും സംക്രാന്തിക്കും പോലും കുളിക്കാത്തവനും ഉണ്ടാക്കുന്ന വഴിയോരഭക്ഷണം ഇഷ്ടഭക്ഷണമായി തിന്നാൻ തുടങ്ങിയ നവമലയാളസമൂഹത്തിന് ഇനിയും എന്തൊക്കെയോ അപകടങ്ങൾ വരാനുണ്ട്.
ഇത് അതിന്റെ ഒരു ദുസ്സൂചന മാത്രം.

https://youtu.be/OJRW70dWYR0

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔