ഉദരനിമിത്തം മതപരിവേഷം

."ഉദരനിമിത്തം ബഹുകൃതവേഷം"....

ചുരുക്കം പറഞ്ഞാൽ വയറ്റുപ്പിഴപ്പ്.
ഇന്ന് ഏറ്റവും അധഃപതിച്ച സാമ്പത്തിക/സാമൂഹിക സ്ഥിതി ഹിന്ദുസമൂഹത്തിലാണ്.

എങ്ങനെയെങ്കിലും ഒന്ന്
രക്ഷപ്പെടാൻ വേണ്ടി വ്യക്തിപരമായി മാത്രം നിലപാടെടുക്കാൻ വിധിക്കപ്പെട്ടവരിലെ ചിലർക്ക് അത്രകണ്ട് പിടിച്ചുനില്കാനാകില്ല. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ പിടികൊടുക്കുന്നു.

അവർക്ക് നേർവഴി കാട്ടാനോ...ഒരു ഉപജീവനമാർഗ്ഗത്തിന് ഉപാധി ഉണ്ടാക്കാനോ...അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനോ...ഇവിടുത്തെ
അമ്പലവും ഉത്സവങ്ങളും ധ്വജമരം സ്വർണ്ണം പൂശുകയും അലങ്കരഗോപുരത്തിന് മാർബിൾ/ഗ്രാനൈറ്റ് കയറ്റുക, ഗജയൂട്ടും ഹോമവും യജ്ഞങ്ങളും യാഗങ്ങളും നടത്തി വീടും കുടുംബവും സമൂഹവും പെരുവഴിയിലായാലും 'വിടില്ല ഞാൻ എന്ന അഹങ്കാരം' ...ആ നിലയിൽ നിന്നുമൊന്നും താഴോട്ട് വരാൻ... ടി സമൂഹത്തെ (എവിടെ!?) നയിക്കുന്നവർക്ക് ...സമുദായപ്രമാണിമാർക്ക് ആകുന്നുമില്ല.

അപ്പോൾ പിന്നെ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്ന ചില തട്ടുകട/ചുറ്റിക്കളി സെറ്റപ്പ് കളിൽ..അതായത്...ഈ വക ഇൻസ്റ്റന്റ് ദൈവങ്ങളുടെ പിടിയിൽ..പെട്ടുപോകുന്നു.
അഥവാ  "പ്രലോഭന ദൈവങ്ങളെയും, രക്ഷപ്പെടുത്തൽ വാഗ്ദാന ദൈവങ്ങളെയും" ഒക്കെ വീട്ടിൽ വിളിച്ചുകയറ്റുന്നു.
അല്ലാതെന്ത്...

ഇപ്പോൾ വോട്ടുവാങ്ങാൻ വേണ്ടി കുറെയെണ്ണം "ഉദ്ധരിപ്പിക്കാൻ" ഇറങ്ങിയിട്ടുണ്ട്. കിട്ടാനുള്ളത്  കിട്ടിക്കഴിഞ്ഞാൽ...ഉദ്ധാരണം ഒക്കെ അവിടെവെച്ച് നിർത്തിയേച്ച് അവര് അവരുടെ പാട്ടിന് പോകും.

ഉണങ്ങിയ അപ്പി വിട്ട് പറന്ന് പോകുന്ന ഈച്ചയെ/ഈച്ചകളെ പോലെ...അടുത്ത ഫ്രഷ് നോക്കി പറക്കും. അത്ര തന്നെ...

പലപ്പോഴും ഈ ഞാനും ചിന്തിച്ചിട്ടുണ്ട്... ഇസ്ലാമോ ബുദ്ധമതമോ സ്വീകരിച്ചാലോ എന്ന്.
കുടുംബത്തിലും സമൂഹത്തിലും സഹകരണമനോഭാവവും വിശ്വാസ്യതയും നഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ട/നല്ലവരെ..അഥവാ  കൂട്ടുകാരെ തേടി ആരും പോയിപ്പോകും.

എന്നാൽ വെറും താൽക്കാലിക  വികാരത്തിന് അടിമപ്പെടാതെ സ്ഥിരവിചാരത്തിനും അർഹിക്കുന്ന സ്ഥാനം നൽകേണ്ടുന്നതിനാൽ അതിന് തുനിഞ്ഞില്ല. തുനിയുന്നുമില്ല.
ആകെ കൈമുതലായുള്ള
വ്യക്തിപരമായ സ്വാതന്ത്ര്യം ഇന്നുള്ളത് കൂടെ ഹനിക്കപ്പെട്ടാൽ...പിന്നെ ജീവിതം എന്തിന്..

പലർക്കും ആ ആപത്ത് പറ്റി. വിശ്വാസത്തിന്റെ പിന്നാലെ പോയി...കയ്യിലുണ്ടായിരുന്ന ജീവിതവും സ്വാതന്ത്ര്യവും കൂടെ നഷ്ടപ്പെട്ടു-അവർക്ക്.
ഞാനറിയുന്ന ഉദാഹരണങ്ങൾ പലതുണ്ട്. അവർ ഇപ്പോൾ ജീവിച്ചിരിക്കെ സ്മാരകങ്ങളായി ജീവിക്കുന്നു(ണ്ട്.)
അതേ, ചത്തുജീവിക്കുന്ന സ്മാരകങ്ങൾ തന്നെയാണവർ.
ഗതികേട് ...അല്ലാതെന്ത് പറയാൻ!?
കഷ്ടം !

https://youtu.be/9QxLGDQoQhc

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔