ഇനിയുമിങ്ങനെയെത്രനാൾ

ഭക്ഷണം വിശപ്പിനെയെന്നപോലെ...കാമം ദാഹത്തെയകറ്റുന്നു.
ഇതാണ് യാഥാർഥ്യം.

മറ്റുള്ളതൊക്കെ ചില സാമൂഹ്യ വ്യവസ്ഥിതികളെ (മിക്കവാറും പ്രയോഗികമല്ലാത്തത്. ഒരുപക്ഷേ കഴിവുകെട്ടതുമാകാം) തൃപ്തിപ്പെടുത്താനുള്ള ചടങ്ങുകൾ മാത്രം. എന്നാലിത് സമൂഹത്തിന് ഗുണം ചെയ്യുന്നില്ല. മാത്രവുമല്ല, സ്വതന്ത്ര ജീവിതത്തിന് ഭീഷണിയുമാണ്.

ഉദാഹരണത്തിന്..
1. ഗോവയിൽ മദ്യ ഉപഭോഗം യാതൊരുവിധ ക്രിമിനൽ conspiracy യുടെയും ഭാഗമായി നടക്കുന്നില്ല.

2. ബാങ്കോക്കിൽ sex workers അഭിമാനകരമായ ജീവിതം പുലർത്തുന്നു. അവിടെ ആരും എത്തിനോക്കാനില്ല... വളഞ്ഞിട്ട് ആക്രമിക്കുന്നില്ല.

ഇവിടെ "ചിലരുടെ ഉപജീവന്മാർഗ്ഗമായി തീർന്നിരിക്കുന്ന" രാഷ്ട്രീയ/സാമ്പത്തിക താത്പര്യങ്ങൾക്കായുള്ള honey trap സംഭവിക്കുന്നില്ല.

ആട്ടെ, പ്രായപൂർത്തിയായവർ തമ്മിൽ ഇഷ്ടപ്പെട്ട്  ബന്ധപ്പെടുന്നതിൽ എന്താണ് തെറ്റ്.

വോട്ടവകാശം നൽകുന്നത് പോലെ തന്നെ ...ഏതൊരു പുരുഷനും സ്ത്രീക്കും വിവാഹം കഴിക്കാതെയും...തന്നെ ശാരീരിക ആവശ്യങ്ങൾ (ഒന്ന് പ്രസവിക്കാൻ മാത്രമല്ലെങ്കിലും) നിറവേറ്റാൻ നിയമത്തിന്റെ പരിരക്ഷ (ഒളിഞ്ഞും പതിഞ്ഞും.. ഇപ്പോൾ ചിലർക്കൊക്കെ ഗുണ്ടായിസം പണപ്പിരിവ് ഒക്കെ നടത്താൻ സഹായകരമായ...അഥവാ  നടന്നുവരുന്ന...സാമൂഹിക വ്യവസ്ഥിതി മറേണ്ടതല്ലേ) ഉണ്ടാകേണ്ടതല്ലേ...

നേർബോധത്തോടെ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണിത്...

ഇന്ത്യയിലെ വിവാഹപൂർവ ബന്ധങ്ങളുടെയും അവസ്ഥ വളരെ പരിതാപകരമാണ്.

ഇതേക്കുറിച്ച് ഒരു പുനർവിചിന്തനം ഉണ്ടാവേണ്ടത് ...അടിയന്തിരമായി ചർച്ച ചെയ്യേണ്ടതുണ്ട്.

വിദ്യാഭ്യാസനിലവാരമൊക്കെ ഏറിയെങ്കിലും നമുക്ക് ചുറ്റും വർധിച്ചുവരുന്ന ഗാർഹികപീഡനങ്ങൾ, ഒത്തുതീർപ്പാവാത്ത സ്ത്രീധന വിവാദങ്ങൾ, ഒന്നും തന്നെ നിയമം കൊണ്ടോ...അഥവാ ഒരു കമ്മീഷനോ നോക്കി നടത്താനാകില്ല.

ബന്ധം നന്നല്ലെങ്കിലും ഒരു ബാധ്യതയായി ജീവിതകാലം മുഴുവൻ കൊണ്ടുനടക്കേണ്ടുന്ന അവസ്‌ഥ ഇപ്പോൾ സഹജമായി കണ്ടുവരുന്നു. ബാധ്യത പിന്നീട് വെറുപ്പായും വിദ്വേഷമായും പിന്നീട് വീട്ടുകാർ തമ്മിലുള്ള മത്സരവും മൽപ്പിടുത്തവും ആയി പരിണമിക്കുന്നു. എന്നെങ്കിലും ഒരു കൂട്ടക്കൊലപാതകത്തിലോ, ആത്മഹത്യയിലോ ചെന്നവസാനിക്കുന്നു.

പത്രക്കാർക്ക് അതും ചാകര!!

മുൻപ് എഴുതിയ പോലെ പ്രസവിക്കാനായി വിവാഹം കഴിക്കേണ്ടുന്ന അവസ്ഥ. വിവാഹം കഴിഞ്ഞാലോ...പ്രസവിക്കാനായില്ലെങ്കിൽ പിന്നെ പറയുകേം വേണ്ടാ.

പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതത്തോടെ ശാരീരികബന്ധതിലേർപ്പെടുന്നത്  നിയമത്തിന്റെ കുരുക്കിൽ പെടുത്തുന്നത് ഒരു സംസ്കാരികതക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. കാരണം ഭോജനവും വിസർജ്ജനവും സാമൂഹിക ചുറ്റുപാടിൽ വിവരിക്കപ്പെടുന്ന  മാനവികതയെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് ജീവശാസ്ത്രത്തിൽ ഉറപ്പിച്ചിട്ടുള്ള വസ്തുതകളാണ്.

ആരുടെയും ഭോജനവും വിസർജ്ജനവും (ശുക്ലവും, ആർത്തവചക്രവും ഒക്കെ അതിൽ പെടും) ആർക്കും നിർത്താനാകില്ല.

എന്തിനും ഏതിനും വിവാദമുണ്ടാക്കുന്നവർ ഒളിവിലും ചരിവിലും നിന്ന് കാര്യം സാധിച്ചിട്ട് മറ്റുള്ളവരെ വഴിതെറ്റിക്കരുത്.

ആവശ്യങ്ങൾ നേരിട്ട് സാധിക്കാനായില്ലെങ്കിൽ ഒളിച്ചും പാത്തും കാര്യങ്ങൾ നടത്തേണ്ടിവരും. ആയത് വലിയ കുഴപ്പങ്ങളിലേക്ക് അവരെ എത്തിക്കുന്നു.

നിയമ/സാമൂഹ്യ വ്യവസ്ഥ !


Ref:
https://youtu.be/-5t3HicIlVs

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔