ആനുകാലികം നേർവരയിലോ- ബ്ലോഗ് പരമ്പര 1

"ഉദരനിമിത്തം ബഹുകൃതവേഷം"

ഇതറിയാതെ അണികൾ വഴിയിൽ കിടന്ന് തമ്മിൽ തല്ലി ചാകുന്നു. വെട്ടും കുത്തും ഏറ്റുവാങ്ങുന്നു. ആജീവനാന്ത വൈകല്യം അനുഭവിക്കുന്നു.

വിദ്യാഭ്യാസവും സംസ്കാരവും രണ്ടല്ലേ. വിദ്യാഭ്യാസം തന്നെ നേതാവിന്റെ വീട്ടിലും പാർട്ടി ആപ്പീസിലും ആകുമ്പോൾ സംസ്കാരത്തെ കുറിച്ച് പിന്നെന്ത് പറയാൻ.

"എന്തിനോ തിളക്കുന്ന സാമ്പാർ" എന്നല്ലാതെ 😀

2.
Retribution...
കർമ്മഫലം.

മറ്റൊന്നും ജീവിതത്തിൽ കിട്ടാനില്ല.
കിട്ടിയാൽ അത് ശാശ്വതവുമല്ല.


സമ്പത്ത് സമാഹരണം മാത്രം ലക്ഷ്യം വെക്കുന്നവർ ഭീരുക്കൾ

സമാധാനം സംതൃപ്തിയായി കരുതുന്നവർ ഭാഗ്യവാന്മാർ.

സന്തോഷങ്ങളും അത് എത്ര  കൊച്ചുകൊച്ചത് ആയാൽ പോലും ലഭിക്കുന്നവർ അതിഭാഗ്യവന്മാർ.

അധ്വാനിക്കാൻ അവസരം ലഭിക്കുന്നവർ ദൈവപുത്രർ

മറ്റുള്ളവർക്ക് നന്മവരുത്താൻ...നന്മ പകർത്താൻ തുനിയുന്നവർ ദൈവതുല്യർ...


എന്നൊക്കെ...നമ്മുടെ സ്കൂളുകളിൽ എങ്കിലും  പഠിപ്പിച്ചാൽ സമൂഹം നന്നാവും.

ഇതിപ്പോ...മത്സരിപ്പിക്കാൻ മാത്രമല്ലേ പഠിപ്പിക്കുന്നുള്ളൂ.

എന്തിനാ നമുക്ക് ഈ (ഇത്തരം) സ്കൂളുകൾ..

(തുടരും)

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔