Via വിലാസിനിവിലാസം
കാശുകയ്യിലുണ്ടോ....നടൻ അല്ല...സൂപ്പർ നടൻ ആക്കിത്തരാം. അതായത് ആദ്യത്തെ രണ്ടുപടത്തിന് ക്യാപിറ്റൽ ഇറക്കാൻ സ്വയം/സ്വന്തക്കാർ/sponsor വേണം. മലയാളത്തിൽ വിലക്കിയാലും...ഉറപ്പായിട്ടും ഹിന്ദിയിലും ഇംഗ്ലീഷിലും ചെയ്തു തരും. ചെയ്തു തരാം. ആവശ്യമുള്ളവർ നേരിട്ട് വരട്ടെ.
ഓഡിഷൻ ഒക്കെ വെറും നുണ (കള്ളത്തരം). ആ...
അതെ
മുഖം നോക്കാതെ തന്നെയാണ് പണി!! ചാൻസ് ചോദിക്കുന്നവർ കെട്ടിവെക്കുന്ന പണത്തിനെ നോക്കിയാണ് ചാൻസിന്റെയും വലിപ്പം...അഥവാ ചാൻസ് തന്നെ. ഒരു close up, ഒരു dialogue എങ്കിലും, ഒരു fight, ഒരു പാട്ട്, ഒരു ഡ്രൈവിംഗ് സീൻ...തുടങ്ങി വില(ഇന)വിവരപ്പട്ടിക തന്നെയുണ്ട്.
അതൊക്കെ കണ്ടും നേരിട്ടും അനുഭവം ഉള്ളവരും ഈ സമൂഹത്തിലുണ്ട്.
കൂടാതെ ജൻഡർ അനുസരിച്ച്...പായവിരിപ്പിക്കുക...അല്ലേൽ പിന്നാലെ നടത്തിക്കുക...
അത് വേറൊരു വശം.
ഇതൊന്നും ഇല്ലാതെ UPSC/PSC ഒന്നും അല്ലല്ലോ ഇത്...എന്നൊരു ഭംഗിവാക്കും കൂടെ ഉണ്ട്.
ഏതെങ്കിലും ആൾക്ക് വലിയവനോ..ചെറിയവനോ ആവട്ടെ..ഈ/ആ കൊമ്പ് ഇല്ലെന്ന് പറയൂ...
ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കല്ലേ സിനിമാക്കാരാ...
കഴിവും പണ്ടുണ്ടതും പാളയിൽ ഇട്ടതും ഒന്നും കാര്യമേയല്ല. വരും തലമുറയിൽ സിനിമാമോഹം ഉള്ള ചെറുപ്പക്കാരെ വഴിതെറ്റിക്കല്ലേ...pls
ഇന്ന് അവര് വല്ല ചായ വിറ്റാലും നാളെ അവർക്ക് വലിയ നിലയിലെത്താൻ സാധിക്കും. എന്നാൽ സിനിമ അവരെ നശിപ്പിക്കും. ആരെയും.
പലരും...അതേ, പല നടീ നടന്മാരും പാട്ടെഴുത്തുകാരനും പെട്ടിവായനക്കാരനും സംവിധായകനും നിർമ്മാതാവും...ഒക്കെത്തന്നെ...അതായത് ഒരുകാലത്തെ നെറ്റിപ്പട്ടം കെട്ടാത്ത വെള്ളാനകൾ..
അതേ, സൂപ്പർ ഡ്യൂപ്പേർ അഹങ്കാരികളായിരുന്നവർ ...അഥവാ ആർമ്മദിച്ചവർ ഇന്നും ജീവിക്കുന്നു...ജീവച്ഛവങ്ങളെപ്പോലെ. ഒരുനേരം കഞ്ഞി പോലും കുടിക്കാൻ കിട്ടാതെ വലയുന്നു.
(വളരെ അടുത്തകാലത്ത്-അവസാനകാലത്ത് എന്റെയും സുഹൃത്ത് ആയിരുന്നു. "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..." എന്ന അതിമനോഹരമായ സൃഷ്ടിയുടെ മുഖ്യപ്രവർത്തകൻ, 80 വയസ്സുണ്ടായിരുന്ന പാവം...ഒരു ഡോർമിറ്റോറിയിൽ താൻ കിടക്കുന്ന കട്ടിലിന്റെ വാടക കൊടുക്കാനാകാതെ, രണ്ടുദിവസത്തിൽ ഒരുനാൾമാത്രം ഒരു ഏത്തപ്പഴം തിന്ന്, ബാക്കി പച്ചവെള്ളവും കുടിച്ചു കഷ്ടപ്പെട്ട് യാത്രയായി. അന്നത്തെ സിനിമ മന്ത്രിയുടെ "സിനിമ ഉപദേഷ്ടാവിനോട്" ഞാൻ ഇതവതരിപ്പിച്ചു. Request ചെയ്തു. അയാൾ പഴയ പക ഓർത്തെടുത്തു. ഒരു കുത്ത് കുത്തി. എനിക്കിട്ടല്ല. പൂർണ്ണമായും നിസ്സഹായതയിൽ എത്തിയ അയാൾക്ക്. അതായത് ആനപ്പക !
ആരുടെയും പേര് വെക്കുന്നില്ല. എങ്കിലും ആവശ്യമുള്ളവർക്ക് പറഞ്ഞുകൊടുക്കും. അതിൽ/ഇതിൽ ഒളിക്കാൻ എന്തിരിക്കുന്നു. സത്യമല്ലേ)
ഇപ്പോഴും അതുതുടരുന്നു.
തുടരട്ടെ.
വിലാസിനിയുടെ "ഇന്നു ഞാൻ;നാളെ നീ" എന്ന ഒരുവരി തിരക്കഥ വായിക്കാത്തവർ.
ഇനിയുമുണ്ട് കളികൾ.
എല്ലാം സമയം.
സമയത്തിന്റെ കളികൾ...കണക്കുകൾ മാത്രം.
കാത്തിരുന്ന് കാണാം....

Comments