ജനമൈത്രിയും ഫ്യൂരിടാനും
ശ്രീജിത്തിന്റെ നിലപാടിന് കേരളജനതയുടെ പിന്തുണ വർദ്ധിച്ചു വരുന്നതിൽ സന്തോഷം. അഡ്വ.ഹരീഷ് വാസുദേവനോട് പൂർണ്ണമായും യോജിക്കുന്നു. വ്യക്തിപരമായി നീതിനടപ്പിലാക്കാൻ ...നീതി നടന്നുകാണാൻ ആഗ്രഹിക്കുന്ന ശ്രീ.കുറുപ്പ് സാറിനെ അഭിനന്ദിക്കുന്നു. എങ്കിലും, ഒരു സംശയം! പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിൽ എന്തിനാണ് ഇവിടെ ഇങ്ങനെയൊരു police complaint cell... ?! സ്റ്റേഷനിൽ എത്തിയ ഒരാൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച ഫ്യൂരിടാനുമായി ചെന്നുവെന്ന് പിന്നിട് കണ്ടെത്തിയ പൊലീസ് കുരുട്ടുബുദ്ധി "ശ്ലാഘനീയം" തന്നെ ! ഇനിയീ കൈക്കൂലി/ക്രിമിനൽപ്രസ്ഥാനത്തിന് ജനമൈത്രി എന്ന പ്രയോഗം വേണ്ടാല്ലോ. ആത്മപരിശോധന...അതിന് ആര് തയാറാകും... ആരു തയ്യാറാകണം... ഇതിൽ നിന്നും ഒന്ന് മനസ്സിലാകുന്നത്, സമാധാനകാംക്ഷികളായ അഥവാ സമാധാനപ്രിയരായ പൊതുജനം ഉള്ളതാണ് ക്രമസമാധാനനില വഷളാകാതിരിക്കാനുള്ള ഏകകാരണം. പൊതുജനം നൽകുന്ന നികുതിപ്പണം പൊതുഖജനാവിൽ നിന്നും പണം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂർണ്ണമായും പറ്റിയിട്ട് കാക്കിയിട്ടാൽ ആർക്കും നികുതിദായകരായ പൊതുജനത്തോട് എന്തും ചെയ്യാം... എന്തുസേനയാണിത്.. പോലീസ് ഭീകരത... അഥവാ ഭരണകൂ...