കാലികം സമകാലികം കലിയുഗം-കേരളവും മലയാളിയും
മലയാളി വളർന്നത് ഇവിടുത്തെ രാഷ്ട്രീയക്കാരുടെയോ മതമേലാളന്മാരുടെയോ സ്വന്തംകാര്യം വരുമ്പോൾമാത്രം ഉറഞ്ഞുതുള്ളുന്ന ജാതിക്കോമരങ്ങളുടെയോ മിടുക്കുകൊണ്ടല്ല മറിച്ച് സ്വന്തം ദാരിദ്ര്യവും വേദനകളും തിരിച്ചറിഞ്ഞ് താനേ കണ്ട സ്വപ്നങ്ങൾക്ക് തിരികൊളുത്തി എങ്ങനെങ്കിലും രക്ഷപ്പെടാൻ മുണ്ടും മുറുക്കിക്കുത്തി പല്ലും നഖവും കൂർപ്പിച്ച് പശ്ചാത്തല ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ടും...കിട്ടിയ ഒരൽപം വിദ്യാഭ്യാസത്തിന്റെ തണലിൽ സമനില കൈവിടാതെ ത്യാഗസന്നദ്ധതയോടെ സ്വയം തുഴഞ്ഞു ...നീന്തി മുന്നേറി... അന്നും ഇന്നും അതുകൊണ്ട് മാത്രമാണ്.. മലയാളി സ്വന്തം കാലിൽ നിൽക്കാനിടയായത് അതുകൊണ്ടുതന്നെയാണ് അവരോടൊന്നും ഒട്ടും അസൂയ ഇല്ലാത്ത വടക്കേയിന്ത്യക്കാർക്ക് മലയാളിയുടെ സമാധാനത്തിൽ കയ്യിട്ടുവാരാൻ.... അല്ലെങ്കിൽ അവരുടെ ഏഴയലത്ത് പോലും എത്തിപ്പെടാൻ ഇതുവരെ സാധിക്കാഞ്ഞത്..അഥവാ സാധിക്കാത്തത്. അത്രക്കും പരിശ്രമികളാണ് അവർ അതും പരിസരബോധത്തോടെ എടുത്തുചാട്ടങ്ങൾക്ക് നിൽക്കാതെ കണ്ടറിഞ്ഞ് ആത്മാർത്ഥതയോടെ നിൽക്കുന്നവർ ഇതറിയുന്നത്... ഇന്ന് ലോകത്ത് രണ്ടേ രണ്ട് കൂട്ടർക്കാണ് ഒന്ന് സായിപ്പിന് രണ്ട് അറബിക്ക് 🤝💝🥰🤘🙏 2 മലയാളിയ...